കൊറോണ വ്യാപനം ചൈനയെ പോലും പിന്നിലാക്കി സ്പെയിനിൽ തുടരുന്നു. ഇന്ന് മാത്രം ആയിരത്തിലധികം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ സ്പെയിനിൽ കൊറോണ ബാധിച്ചവരുടെ എണ്ണം 9,191 ആയി ഉയർന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിക്കുന്നു. കൊറോണ വ്യാപനം സ്പെയിനിലിൽ ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടനയും പറയുന്നു. ഇന്ന് വരെ 309 പേരാണ് കൊറോണ ബാധിച്ച് മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 431 പേർ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്.
ഇനിയും മരണസംഖ്യ വർധിക്കാനാണ് സാധ്യതയെന്ന് ആരോഗ്യ മന്ത്രാലയത്തിലെ കൊറോണ കോർഡിനേഷൻ ഡയറക്ടർ ഫെർണാണ്ടോ സിമോൻ പറഞ്ഞതായി സ്പാനിഷ് ദിനപത്രമായ എൽ പയിസ് റിപ്പോർട്ട് പറയുന്നു. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലാണ് രോഗം അതിവേഗം പടർന്ന് പിടിക്കുന്നത്. രോഗബാധിതരിൽ 4,695 പേരും മാഡ്രിഡിലുള്ളവരാണ്. ഇതേ തുടർന്നാണ് രാജ്യത്ത് പൂർണമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയരിക്കുകയാണ്. മാഡ്രിഡ് കഴിഞ്ഞാൽ കൂടുതൽ ബാധിതരുള്ളത് ബാഴ്സിലോണയിലാണ്.
പ്രദേശവാസികൾ നിർബന്ധമായും വീട്ടിൽ തങ്ങണമെന്നാണ് പൊലീസ് നൽകുന്ന നിർദ്ദേശം. നിർദ്ദേശം ലംഘിച്ച നിരവധി പേരെ മാഡ്രിഡിൽ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ പ്രവിശ്യകളിൽ കടുത്ത ഭക്ഷ്യക്ഷാമം നേരിടുന്നതായി സ്പാനിഷ് വാർത്താ ഏജൻസിയായ ദി ഒലിവ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ജനങ്ങൾ ഭക്ഷ്യ സാധനങ്ങൾ വാങ്ങിക്കൂട്ടിയതും ഇപ്പോൾ ചരക്ക് നീക്കത്തിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളുമാണ് ഇതിനുള്ള മുഖ്യകാരണം.
രാജ്യത്ത് തക്കാളിയുടെ വില ഒരു കിലോഗ്രാമിന് 1.53 യൂറോ ഡോളറായി(ഏകദേശം 121 രൂപ) വർധിച്ചു. കുരുമുളകിന്റെ വില മൂന്ന് യൂറോ ഡോളർ (ഏകദേശം 247 രൂപ) വർധിച്ചു. മത്സ്യ വിപണനത്തിന് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഈ മേഖലയിലെ തൊഴിലാളികളുടെ ജീവിതം പട്ടിണിയിലാക്കി.
English Summary; Spain’s corona virus tally rises to 9191
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.