സ്പാനിഷ് ലീഗ്; ബാഴ്സലോണയുടെ കിരീട മോഹങ്ങള്‍ക്ക് തിരിച്ചടി

Web Desk

മാഡ്രിഡ്

Posted on June 28, 2020, 4:09 pm

സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ബാഴ്സലോണയുടെ കിരീട മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടി. സെൽറ്റാവിഗോയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ ബാഴ്സ സമനില വഴങ്ങിയതാണ് കാരണം. രണ്ടു തവണ സെൽറ്റയ്‌ക്കെതിരെ ലീഡ് നേടിയിട്ടും ബാഴ്സ സമനില (2–2 )  വഴങ്ങി. ഇരുപതാം മിനിട്ടിലും 67ാം മിനിറ്റിലും സുവാരസ്സാണ് ബാഴ്‌സയെ മുന്നിലെത്തിച്ചത്. ബാഴ്സ ഗോൾ കീപ്പറായ ടെർ സ്റ്റീഗന്റെ മികച്ച പ്രകടനമാണ് ബാഴ്‌സയെ തോൽ‌വിയിൽ നിന്ന് രക്ഷിച്ചത്.

പോയിന്റ് പട്ടികയിൽ മുന്നിലെത്തിയെങ്കിലും ഒരു മത്സരം കുറച്ചു കളിച്ച റയൽ മാഡ്രിഡ് അടുത്ത മത്സരം വിജയിച്ചാൽ ബാഴ്സയെക്കാൾ രണ്ട് പോയിന്റ് ലീഡ് സ്വന്തമാകാം. 32 കളികളിൽ നിന്ന് 69 പോയിന്റാണ് ബാഴ്‌സയ്ക്ക് ഉള്ളത്. ചെവ്വാഴ്ച്ച നടക്കുന്ന മത്സരത്തിൽ ലീഗിലെ അവസാന സ്ഥാനക്കാരായ എസ്പാനിയോളിനെയാണ് റയൽ നേരിടുന്നത്.

Eng­lish sum­ma­ry: Span­ish league foot­ball.

You may also like this video: