ബെന്‍സീമ മിന്നി: റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത്

Web Desk

മാഡ്രിഡ്

Posted on June 29, 2020, 4:56 pm

സ്പാനിഷ് ലീഗില്‍ കരീം ബെന്‍സീമയുടെ മാസ്മരിക പ്രകടനത്തിലൂടെ റയല്‍ മാഡ്രിഡ് വീണ്ടും ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. എസ്പാനിയോളിനെ എതിരില്ലാത്ത ഒരു ‍ഗോളിനാണ് റയല്‍ പരാ‍‍‍‍ജയപ്പെടുത്തിയത്.

ആദ്യ പകുതി ആവസാനിക്കാൻ നിമിഷങ്ങല്‍ മാത്രം ബാക്കി നില്‍ക്കെ ബെന്‍സീമ നല്‍കിയ ബ്യാക്ക് ഹീല്‍ പാസിലൂടെയാണ് ക്യാസിമീറൊ റയലിനായി വിജയ ഗോള്‍ നേടിയത്.

32 മത്സരങ്ങളില്‍ നിന്ന് 71 പോയിന്റാണ് റയലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ബാഴ്സയ്ക്ക് 69 പോയിന്റും. കഴി‍ഞ്ഞ ദിവസം സെൽറ്റാവിഗോയ്ക്ക് എതിരെ നടന്ന മത്സരത്തില്‍ ബാഴ്സ സമനില വഴങ്ങിയിരുന്നു. ലീഗില്‍ ഇനി അഞ്ച് മത്സരങ്ങളാണ് റയലിന്  ബാക്കിയുള്ളത്.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ലീഗ് പുനഃരാരംഭിച്ച ശേഷം സിദാന്റെ ടീമിന്റെ തുടര്‍ച്ചയായ അഞ്ചാം വിജയമാണിത്.

Eng­lish sum­ma­ry: Span­ish league Foot­ball

You may also like this video: