Web Desk

December 25, 2019, 4:49 pm

ലൈവ് റിപ്പോർട്ടിംഗിനിടെ ലോട്ടറി അടിച്ചതറിഞ്ഞ് രാജിപ്രഖ്യാപിച്ച് റിപ്പോർട്ടർ! കിട്ടിയത് എട്ടിന്റെ പണി

Janayugom Online

മാന്‍ഡ്രിഡ്: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ലോട്ടറിയടിച്ച ടിവി അവതാരിക ലൈവായി തന്നെ രാജിവച്ചു. പക്ഷെ അവര്‍ക്ക് കിട്ടിയതോ എട്ടിന്റെ പണി. സ്പെയിനിലാണ് സംഭവം നടന്നത്. ഒന്നാം സമ്മാനം ഉൾപ്പെടെ വിജയികളുടെ പട്ടിക വായിച്ചു വരുമ്പോഴാണു 40 ലക്ഷം യൂറോ അടിച്ചവരുടെ കൂട്ടത്തിൽ സ്വന്തം പേരു കണ്ട് നതാലിയ ഞെട്ടിയത്. പിന്നെ തുള്ളിച്ചാടിയ റിപ്പോർട്ടർ തൽസമയം ഞാൻ നാളെ ജോലിക്കു വരുന്നില്ലാ എന്ന് പ്രഖ്യാപിക്കുകയായിരുന്നു.

എന്നാൽ മറ്റു വിജയികളുമായി ഒന്നാം സമ്മാനം പങ്കിടേണ്ടതാണെന്ന് അറിഞ്ഞതോടെ ‘തല്‍സമയ ലോട്ടറി പ്രകടനത്തില്‍’ ട്വിറ്റ് ചെയ്ത് അവര്‍ ഖേദം പ്രകടിപ്പിച്ചു. സമ്മാനം പങ്കിടുന്നതോടെ നാലായിരം യൂറോ മാത്രമാണ് നതാലിയയ്ക്കു ലഭിക്കുക. കുറച്ചു നാളുകളായി വ്യക്തിപരമായ ചില വിഷമങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ലോട്ടറി അടിച്ചപ്പോള്‍ പരിസരം മറന്ന് അഹ്ളാദിച്ചതെന്ന് നതാലിയ ട്വീറ്റ് ചെയ്തു.