ആർ ഗോപകുമാർ

കൊച്ചി

September 25, 2020, 3:21 pm

പിടിതരാത്ത മലയാളത്തിലും കൊടി നാട്ടി എസ് പി ബി

Janayugom Online

ഹിന്ദിയിലും ‚ഇതര ഭാഷകളിലും അനായാസം പാടിയിരുന്ന എസ് പി ബാലസുബ്രഹ്മണ്യം മലയാളത്തിൽ മാത്രം ഉച്ചാരണം ‚പലപ്പോഴും പിടിതരാറില്ലെന്ന് പറയുമായിരുന്നു .എന്നാൽ മലയാളത്തിലാണ് തന്റെ ഓരോ പാട്ടുകളും ഓർത്തിരിക്കുന്ന ആരധകരുള്ളതെന്നും ‚ഗൾഫിൽ പരിപാടികളിലൊക്കെ മലയാളികൾ തന്റെ പാട്ടുകളെ കുറിച്ച് പറയുമ്പോൾ അത്ഭുതപെടുമായിരുന്നുവെന്ന് ഒരവസരത്തിൽ എസ് പി ബി ഓർത്തെടുത്തു.

ഗാനലോകത്തെ അപൂർവ പ്രതിഭയെന്ന് ലോകം അംഗീകരിക്കുമ്പോഴും ‚ഏറ്റവും വിനയാന്വിതനായി പൊതുരംഗങ്ങളിൽ പെരുമാറിയ ഒരാളായിരുന്നു എസ് പി ബി. സ്റ്റേജുകളിൽ യേശുദാസിന്റെ കാലുതൊട്ടുതൊഴുന്നത് നിത്യകാഴ്ചയായിരുന്നു .മലയാളത്തിലെ പുതുഗായകരോടും യേശുദാസണ്ണയുടെ രീതികൾ പിൻതുടരണമെന്നാണ് ആവശ്യപെട്ടിരുന്നത് .ശബ്ദ വ്യത്യാസം വരുത്തി പാടുന്നതിൽ ഇത്രയ്ക്കധികം വ്യത്യസ്തമായി പാടിയവർ ഉണ്ടോയെന്ന കാര്യം സംശയമാണ്. ആർക്ക് വേണ്ടിയാണ് പാടുന്നതെങ്കിൽ അയാളുടെ ശബ്ദമായിരുന്നു അനുവാചകൻ അനുഭവിച്ചിരുന്നത് .മലയാളത്തിൽ അവസാനമായി 2018 ൽ കിണർ എന്ന ചിത്രത്തിനായാണ് പാടിയത് .

1969ൽ കടൽപ്പാലം എന്ന ചിത്രത്തിലൂടെ വയലാർ രാമവർമ്മ രചിച്ച് ജി ദേവരാജൻ സംഗീതം നൽകിയ ഈ കടലും മറുകടലും എന്ന പട്ടു പാടിയാണ് എസ്.പി.ബി മലയാളത്തിൽ ശ്രദ്ധേയനാവുന്നത്. 2018ൽ കിണർ എന്ന ചിത്രത്തിൽ ബി.കെ ഹരിനാരായണനും പളനി ഭാരതിയും രചിച്ച് എം.ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിച്ച യേശുദാസിനൊപ്പം പാടിയ അയ്യാ സ്വാമി എന്ന ഗാനമാണ് എസ്.പി.ബിയുടെ മലയാളത്തിലെ അവസാന ചലച്ചിത്ര ഗാനം.1985 ൽ പുറത്തിറങ്ങിയ മയൂരി എന്ന തെലുങ്ക് ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തപ്പോൾ ചിത്രത്തിലെ ആറ് ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചത് എസ.പി.ബി ആയിരുന്നു. തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ അഭിയനയത്തിലും തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള എസ്.പി.ബി മാജിക് മാജിക് 3D എന്ന തമിഴ് ചിത്രം മലയാളത്തിലേക്ക് ഡബ്ബ് ചെയ്തതിലൂടെ മലയാള ചലച്ചിത്ര അഭിനയ ലോകത്തിന്റെയും ഭാഗമായി.

സർപ്പം(1979) എന്ന ചിത്രത്തിലെ കെ ജെ ജോയ്-ബിച്ചു തിരുമല ടീമിന്റെ “സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ”. റാംജി റാവ് സ്പീക്കിംഗ് (1989) എന്ന ചിത്രത്തിലെ എസ് ബാലകൃഷ്ണൻ സംഗീതം നൽകി ബിച്ചു തിരുമല രചിച്ച “കളിക്കളം ഇതു കളിക്കളം” എന്ന ഗാനം. ഇളയരാജ സംഗീതം നൽകി പി കെ ഗോപി രചിച്ച അനശ്വരം(1991) എന്ന ചിത്രത്തിലെ “താരാപഥം ചേതോഹരം”. ഗാന്ധർവ്വം (1993) എന്ന ചിത്രത്തിലെ എസ് പി വെങ്കിടേഷ്-കൈതപ്രം ദാമോദരൻ ടീമിന്റെ “നെഞ്ചിൽ കഞ്ചബാണമെയ്യും” എന്ന ഗാനം. കെ ജയകുമാർ എഴുതി രവീന്ദ്രൻ സംഗീതം നൽകിയ ബട്ടർ‌ഫ്ലൈസ് (1993) എന്ന ചിത്രത്തിലെ “പാൽനിലാവിലെ പവനിതൾ” തുടങ്ങിയവ മലയാളിയുടെ മനസിൽ മായാതെ നിൽക്കുന്ന എസ്പി.ബി ഗാനങ്ങളാണ്.

ENGLISH SUMMARY:SPB also hoist­ed the flag in Malayalam
You may also like this video