എസ്പിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 36 കുട്ടികള്‍ ആശുപത്രിയില്‍

Web Desk
Posted on May 05, 2019, 8:54 am

കോഴിക്കോട്: സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുമാര്‍ക്ക് വേണ്ടി സംഘടിപ്പിച്ച ക്യാമ്പിലെ ഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. 36 വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

കൊടുവള്ളി എംജെഎച്ച്എസ്എസിലെ എസ്പിസി ക്യാമ്പിലാണ് ഭക്ഷ്യവിഷബാധ ബാധിച്ചത്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.