Web Desk

തിരുവനന്തപുരം

July 20, 2021, 1:51 pm

ഫോൺ ചോർത്തൽ; സ്വകാര്യതയുടേയും ഭരണ​ഘടനയുടേയും ലംഘനമാണെന്ന് സ്പീക്കർ എം ബി രാജേഷ്

Janayugom Online

പെ​ഗാസാസ് ഫോൺ ചോർത്തൽ സ്വകാര്യതയുടേയും ഭരണ​ഘടനയുടേയും ലംഘനമാണെന്ന് കേരള നിയമസഭാ സ്പീക്കർ എം ബി രാജേഷ്. സംഭവത്തിൽ അന്വേഷണം വേണം. ജനാധിപത്യ സംവിധാനത്തിൽ ചിന്തിക്കാൻ പറ്റാത്ത കാര്യമാണിതെന്നും സ്പീക്കര്‍ എം ബി രാജേഷ് ആവശ്യപ്പെട്ടു.

പതിനഞ്ചാം കേരള നിയമസഭയുടെ രണ്ടാം സമ്മേളനം വ്യാഴാഴ്ച ആരംഭിക്കുമെന്നും സ്പീക്കർ അറിയിച്ചു. ഇരുപത് ദിവസത്തേക്കാണ് സമ്മേളനം നടക്കുക. ബജറ്റ് പാസാക്കലാണ് പ്രധാന അജണ്ട. കടലാസ് രഹിത നിയമസഭ നവംബർ ഒന്നിന് പൂർണ്ണമാക്കാനാണ് ലക്ഷ്യം. പോക്സോ കേസ് പ്രതിയുടെ വക്കാലത്ത് സ്വീകരിച്ച മാത്യു കുഴൽനാടൻ എംഎൽഎക്കെതിരായ പരാതിയിൽ സാധാരണ നടപടി ക്രമം പാലിച്ച് അന്വേഷണം നടക്കുമെന്നും സ്പീക്ക‍ർ വ്യക്തമാക്കി.

Eng­lish sum­ma­ry: Speak­er MB Rajesh on Pega­sus phone tapping

You may also like this video: