Web Desk

പൊന്നാനി

February 08, 2021, 2:11 pm

ആർജ്ജവമുണ്ടെങ്കിൽ പൊന്നാനിയിൽ തനിക്കെതിരെ ജനവിധി തേടൂ; ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

Janayugom Online

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ആർജ്ജവമുണ്ടെങ്കിൽ രമേശ് ചെന്നിത്തല പൊന്നാനിയിൽ തനിക്കെതിരെ ജനവിധി തേടണമെന്ന് സ്പീക്കർ വെല്ലുവിളിച്ചു. യുഡിഎഫിന്റെ പൊന്നാനിയിലെ ഐശ്വര്യ കേരളയാത്രയിൽ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല നടത്തിയ അടിസ്ഥാന രഹിത പരാമർശങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടിയായാണ് സ്പീക്കര്‍ മാധ്യമങ്ങളോട് സ്പീക്കർ ഇക്കാര്യം വ്യക്തമാക്കിയത്. ചെന്നിത്തലയ്ക്ക് സ്ഥലജല വിഭ്രാന്തിയെന്നും സ്പീക്കർ വിമർശിച്ചു.

.

പൊന്നാനിയിൽ എത്തിയിട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രരിതമാണ്. സ്പീക്കർ പദവിയുടെ പരിമിതി ദൗർബല്യമായി കാണരുത്. ആയുധം ഇല്ലാത്ത ഒരാളുടെ അടുത്ത് ആയുധം കൊണ്ട് പോരാട്ടത്തിന് വരുന്ന തന്ത്രമാണ് ചെന്നിത്തല പയറ്റുന്നത്.

ചെന്നിത്തലയുമായി ഒളിമറ യുദ്ധമോ, പുകമറയുദ്ധമോ അല്ല നടത്തിയത്. നിയമസഭയിൽ ചോദിച്ച കാര്യങ്ങൾക്ക് എല്ലാം മറുപടി നൽകിയതാണ്. ചെന്നിത്തലയ്‌ക്കെതിരെ കേസെടുത്തതിലുള്ള പക പോക്കലാണ് തനിക്കെതിരെ ഇപ്പോൾ നടക്കുന്നതെന്നും ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.

Eng­lish sum­ma­ry: Speak­er P Sree ramakr­sh­nan chal­lenges Ramesh chennithala
You may also like this video: