കര്‍ണാടകയില്‍ വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്

Web Desk
Posted on July 09, 2019, 8:37 am

ബെംഗളുരു: കര്‍ണാടകയില്‍ വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കറുടെ തീരുമാനം ഇന്ന്. 10 കോണ്‍ഗ്രസ്, മൂന്ന് ജെഡിഎസ് എംഎല്‍എമാര്‍ നല്‍കിയിരിക്കുന്ന രാജിയിലാണ് സ്പീക്കറുടെ തീരുമാനം. മന്ത്രിപദവി വച്ച് നീട്ടിയിട്ടും ഡി കെ ശിവകുമാര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തിയിട്ടും വിമതര്‍ വഴങ്ങിയില്ലെങ്കില്‍ രാജിവച്ച എംഎല്‍എമാരെ അയോഗ്യരാക്കുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് നീങ്ങാന്‍ ആലോചിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം.

രാവിലെ 9:30ന് വിധാന്‍ സൗധയില്‍ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം ചേരും. എല്ലാ എംഎല്‍എമാര്‍ക്കും കക്ഷി നേതാവ് സിദ്ധരാമയ്യ വിപ്പ് നല്‍കിയിട്ടുണ്ട്. യോഗത്തിന് എത്താത്തവരെ അയോഗ്യരാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ‘തമിഴ്നാട്’ മോഡലില്‍ എംഎല്‍എമാരെ അയോഗ്യരാക്കി സര്‍ക്കാരിന്റെ ആയുസ്സ് നീട്ടുകയാണ് ലക്ഷ്യം. വിമതര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് പറയുന്നു.

You May Also Like This: