Web Desk

തിരുവനന്തപുരം

December 28, 2020, 10:36 pm

31ന് പ്രത്യേക നിയമസഭ സമ്മേളനം: ഗവർണർ അനുമതി നൽകി

Janayugom Online

ഡിസംബർ 31ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ ശുപാർശയിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ അനുമതി നൽകി. കേന്ദ്ര സർക്കാരിന്റെ കാർഷിക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം പാസാക്കാനാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർക്കുക. ഡിസംബർ 28ന് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചുചേർക്കാൻ നേരത്തെ സർക്കാർ ശുപാർശ ചെയ്തെങ്കിലും ഗവർണർ അനുമതി നിഷേധിച്ചിരുന്നു.

ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് 24ന് ചേർന്ന മന്ത്രിസഭയോഗം 31ന് വീണ്ടും നിയമസഭ വിളിച്ചുചേർക്കാൻ ശുപാർശനൽകുകയായിരുന്നു. കാർഷികരംഗവും കർഷക സമൂഹവും നേരിടുന്ന ആശങ്കകളും പ്രശ്നങ്ങളും ഇപ്പോഴും ഗൗരവതരമായി തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ നിയമസഭ ചർച്ചചെയ്യേണ്ടതുണ്ടെന്നും സർക്കാർ വിശദീകരിച്ചു. തുടർന്നു സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ വി എസ് സുനിൽകുമാർ, എ കെ ബാലൻ എന്നിവർ രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.

Eng­lish sum­ma­ry; spe­cial accem­ply on 31st

You may also like this video;