Web Desk

തി​രു​വ​ന​ന്ത​പു​രം

December 25, 2020, 9:02 pm

പ്രത്യേക നിയമസഭാ സമ്മേളനം: മന്ത്രിമാർ ഗവർണറുമായി ചർച്ച നടത്തി

Janayugom Online

പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് അ​നു​മ​തി തേ​ടി മ​ന്ത്രി​മാ​രാ​യ എ.​കെ. ബാ​ല​നും വി.​എ​സ്. സു​നി​ൽ കു​മാ​റും ഗ​വ​ർ​ണ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഉ​ച്ച​യ്ക്ക് രാ​ജ്ഭ​വ​നി​ലെ​ത്തി​യാ​ണ് മ​ന്ത്രി​മാ​ർ ഗ​വ​ർ​ണ​റു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്. ഗ​വ​ർ​ണ​റു​മാ​യി 35 മി​നി​ട്ട് സം​സാ​രി​ച്ചു. ഗ​വ​ര്‍​ണ​റു​മാ​യി ന​ട​ന്ന ച​ര്‍​ച്ച​യി​ലെ കാ​ര്യ​ങ്ങ​ള്‍ മ​ന്ത്രി​മാ​ർ മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പി​ക്കും. തു​ട​ര്‍​ന്ന് ഗ​വ​ര്‍​ണ​റെ അ​റി​യി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ അ​റി​യി​ക്കും. പി​ന്നീ​ട് ഗ​വ​ര്‍​ണ​ര്‍ യു​ക്ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി​മാ​ര്‍ വ്യക്തമാക്കി.

വ​ള​രെ പോ​സി​റ്റീ​വ് ആ​യ സ​മീ​പ​ന​മാ​ണ് ഗ​വ​ര്‍​ണ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. 31ന് ​ചേ​രേ​ണ്ട നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തെ​ക്കു​റി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​ലോ​ചി​ക്കും. ഗ​വ​ര്‍​ണ​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു​കൊ​ണ്ടാ​യി​രി​ക്കും തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ തീ​രു​മാ​നി​ക്കു​ക. സ​ര്‍​ക്കാ​രി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന ഒ​രു കാ​ര്യ​വും ഗ​വ​ര്‍​ണ​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​വി​ല്ലെ​ന്നും എ.​കെ ബാ​ല​ന്‍ പറഞ്ഞു.

കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ ഭേ​ദ​ഗ​തി​ക​ള്‍ ത​ള്ളി​ക്ക​ള​യാ​ന്‍ ഡി​സം​ബ​ര്‍ 23ന് ​ഒ​രു ദി​വ​സ​ത്തെ പ്ര​ത്യേ​ക നി​യ​മ​സ​ഭാ സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ര്‍​ക്ക​ണ​മെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ശി​പാ​ര്‍​ശ ഗ​വ​ര്‍​ണ​ര്‍ ത​ള്ളി​യി​രു​ന്നു. ഇ​തി​ന് ശേ​ഷം ഡി​സം​ബ​ര്‍ 31 ന് ​വീ​ണ്ടും സ​ഭാ​സ​മ്മേ​ള​നം വി​ളി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച സ​ര്‍​ക്കാ​ര്‍ അ​തി​നു​ള്ള ശി​പാ​ര്‍​ശ​യാ​ണ് ഗ​വ​ര്‍​ണ​ര്‍​ക്ക് അ​യ​ച്ച​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഗ​വ​ർ​ണ​ർ ഇ​തു​വ​രെ​യും തീരുമാനമെടുത്തിട്ടില്ല.

ENGLISH SUMMARY:Special Assem­bly Ses­sion: Min­is­ters held dis­cus­sions with the Governor
You may also like this video