Web Desk

തിരുവനന്തപുരം

December 31, 2020, 8:22 am

പ്രത്യേക നിയമസഭാ സമ്മേളനം ഇന്ന്

Janayugom Online

രാജ്യത്ത് കർഷക പ്രതിഷേധത്തിന് അടിസ്ഥാനമായ കർഷകവിരുദ്ധ നിയമങ്ങൾ കേന്ദ്ര സർക്കാർ റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചു പ്രമേയം പാസാക്കുന്നതിനായി പ്രത്യേക നിയമസഭ സമ്മേളനം ഇന്ന് ചേരും. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ ഒൻപതിന് പ്രമേയം അവതരിപ്പിക്കും. കക്ഷിനേതാക്കൾ സംസാരിക്കും.

നിയമസഭാംഗങ്ങൾക്കും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും രാവിലെ ഏഴു മുതൽ കോവിഡ് ആന്റിജൻ ടെസ്റ്റ് സൗകര്യം നിയമസഭയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് സന്ദർശന ഗ്യാലറിയിൽ പ്രവേശനം ഉണ്ടായിരിക്കില്ല. കാർഷികരംഗവും കർഷക സമൂഹവും നേരിടുന്ന ആശങ്കകളും പ്രശ്നങ്ങളും ഇപ്പോഴും ഗൗരവതരമായി തുടരുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ നിയമസഭ ചർച്ചചെയ്യും.

you may also like this video