Thursday
21 Mar 2019

ജയില്‍ ജീവിതവും ആസ്വാദ്യമാക്കി ഗുര്‍മീത്‌

By: Web Desk | Tuesday 14 November 2017 6:01 PM IST


റോഹ്ടക്:

ഗുര്‍മീത് റാം റഹീം സിങിനു ജയിലില്‍ പ്രത്യേക പരിചരണമെന്ന് റിപ്പോര്‍ട്ടുകള്‍. ജാമ്യത്തിലിറങ്ങിയ സഹതടവുകാരന്റെ ആരോപണമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

‘റാം റഹീം ജയിലില്‍ ഉണ്ടെന്ന് അധികൃതര്‍ പറയുന്നു, പക്ഷേ ആരും ഗുര്‍മീതിനെ കാണുന്നില്ല, ഗുര്‍മീത് ഉള്ള സ്ഥലങ്ങളില്‍ പോകാന്‍ ആരെയും അനുവദിക്കില്ല, ഇയാള്‍ സെല്ലിനു പുറത്തുകടക്കുമ്പോള്‍ മറ്റു സഹതടവുകാരെ അടച്ചിടും, കാന്റീനില്‍ പോയി വെള്ളം, പാല്‍, ജ്യൂസ് എന്നിവ എടുക്കാനാണ് ഗുര്‍മീത് മിക്കവാറും പോകാറുള്ളത്, ഭക്ഷണം കൊണ്ടുവരാന്‍ പ്രത്യേക വാഹന സൗകര്യമുണ്ട്’, സഹതടവുകാരനായ രാഹുല്‍ ജെയ്ന്‍, പറഞ്ഞു.

റാം റഹീം ജയിലിലായതിനാല്‍ മറ്റ് തടവുകാര്‍ക്ക് അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെട്ടു, ജെയ്ന്‍ ആരോപിച്ചു.

ഗുര്‍മീതിനെ ജയിലില്‍ കൊണ്ടുവന്ന ദിവസം മുതല്‍ കഷ്ടപ്പാടുകള്‍ ആരംഭിച്ചു. മുമ്പ്, ജയിലിനുള്ളില്‍ നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു, ഭക്ഷണവും സൗകര്യങ്ങളും മികച്ചതായിരുന്നു, പക്ഷേ, ഇപ്പോള്‍ എല്ലാം മാറി, ഇപ്പോള്‍ വസ്ത്രങ്ങളും ചെരുപ്പും ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭിക്കുന്നില്ല, ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

സഹതടവുകാര്‍ ഇൗ അനീതിയ്‌ക്കെതിരെ സമരം നടത്തി, പക്ഷേ സ്ഥിതിവിശേഷങ്ങള്‍ക്ക് മാറ്റമില്ല, റാം റഹീം ജയിലില്‍ ജോലി ചെയ്യുന്ന വാര്‍ത്തകള്‍ ജെയ്ന്‍ നിരാകരിച്ചു. ഗുര്‍മീത് ജോലി ചെയ്യുന്നത് കണ്ടിട്ടില്ല, പക്ഷേ അധികൃതര്‍ ഇത് നിരസിക്കുന്നു, സഹതടവുകാര്‍ക്ക് സന്ദര്‍ശന സമയം ഇരുപത് മിനിറ്റ് അനുവദിക്കുമ്പോള്‍ റാം റഹീമിന് അത് രണ്ട് മണിക്കൂറാവുന്നു, ജെയ്ന്‍ പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ പീഡിപ്പിച്ചതില്‍ റാം റഹീം ഇപ്പോള്‍ റോഹ്തക്ക് സുനാരിയ ജയിലില്‍ ആണ്.

 

Photo Courtesy: The Tribune