എടിഎമ്മുകളില്‍ നിന്ന് 5000 രുപയ്ക്കു മുകളില്‍ പിന്‍വലിച്ചാല്‍ അധിക നിരക്ക്: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Web Desk

ന്യൂഡൽഹി

Posted on June 19, 2020, 5:02 pm

എടിഎമ്മുകളില്‍ നിന്ന് 5000 രുപയ്ക്കു മുകളില്‍ പിന്‍വലിച്ചാല്‍ അധിക നിരക്ക് ഈടാക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ സമിതി. ഓരോ തവണയും 5000 രൂപയ്ക്കു മുകളില്‍ പിന്‍വലിക്കുമ്പോള്‍ ഫീസ് ഉപഭോക്താവില്‍ നിന്ന് ഈടാക്കണമെന്നാണ് ആവശ്യം. വിവരാവകാശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ആർബിഐ ഇക്കാര്യം പുറത്തിവിട്ടത്.

5000 രൂപയ്ക്ക് താഴെയുള്ള ഇടപാടുകൾ സൗജന്യം ആയിരിക്കും. എടിഎമ്മിലൂടെ വലിയ തുകകൾ പിന്‍വലിക്കുന്നത് നിരുത്സാഹപ്പെടുത്താനാണ് നടപടി എന്നാണ് ആർബിഐ സമിതി നൽകുന്ന വിശദീകരണം.

Eng­lish sum­ma­ry: Spe­cial charge for with­draw­ing above 5000 rupees from atm.

You may also like this video: