23 April 2024, Tuesday

Related news

March 17, 2024
February 21, 2024
January 14, 2024
January 11, 2024
November 24, 2023
August 28, 2023
August 28, 2023
August 23, 2023
August 14, 2023
August 6, 2023

അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക്‌ പ്രത്യേകം ക്ലാസ് മുറികള്‍: താലിബാൻ

Janayugom Webdesk
കാബൂള്‍
September 13, 2021 9:42 am

പെൺകുട്ടികൾക്ക് പഠിക്കാം, ക്ലാസിൽ ആൺകുട്ടികൾ പാടില്ല, ഹിജാബ് നിർബന്ധം-താലിബാൻ
കാബൂൾ: അഫ്ഗാനിലെ പെൺകുട്ടികൾക്ക് സർവകലാശാലകളിൽ ബിരുദാനന്തര ബിരുദത്തിന് ഉൾപ്പെടെ പഠനം തുടരാമെന്ന് താലിബാൻ. എന്നാൽ ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കുമെന്നും ആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ലെന്നും താലിബാൻ സർക്കാരിലെ ഉന്നത വിദ്യഭ്യാസ മന്ത്രി അബ്ദുൾ ഹഖാനി വ്യക്തമാക്കി.
കോളേജുകളിൽ പെൺകുട്ടികൾക്ക് ഹിജാബ് നിർബന്ധമാണെന്നും സർവകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാൻ വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി പറഞ്ഞു.
സ്ത്രീകളോടുള്ള തങ്ങളുടെ സമീപനത്തിൽ ഉൾപ്പെടെ മാറ്റമുണ്ടെന്ന് താലിബാൻ ആവർത്തിക്കുന്നുണ്ടെങ്കിലും അഫ്ഗാനിൽ നിന്ന് പുറത്തുവരുന്ന വാർത്തകൾ മറിച്ചാണ്. തുല്യ അവകാശം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച വനിതാ പ്രതിഷേധക്കാരെ താലിബാൻ അടിച്ചോടിക്കുന്ന ദൃശ്യങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു

Eng­lish summary;Special class­rooms for girls in Afghanistan: Taliban

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.