October 4, 2022 Tuesday

Related news

July 29, 2022
July 20, 2022
July 16, 2022
July 7, 2022
July 4, 2022
June 24, 2022
June 19, 2022
June 19, 2022
June 15, 2022
June 10, 2022

കോവിഡ് വാക്സിന്റെ വിതരണം; പ്രത്യേക സമിതികൾ രൂപവത്കരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം

Janayugom Webdesk
ന്യൂഡല്‍ഹി
October 30, 2020 8:13 pm

രാജ്യത്ത് കോവിഡ് വാക്സിന്റെ വിതരണം സുഗമമാക്കുന്നതിനായി സംസ്ഥാനങ്ങളോട് പ്രത്യേക സമിതികൾ രൂപവത്കരിക്കാൻ കേന്ദ്ര സർക്കാർ നിർദേശം. ആരോഗ്യ രംഗത്തെ മറ്റു പ്രവർത്തനങ്ങളെ ബാധിക്കാത്ത വിധത്തിൽ വാക്സിൻ വിതരണം ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുന്നതിനുമാണ് സമിതികൾ രൂപവത്കരിക്കുന്നത്.

ചീഫ് സെക്രട്ടറി അധ്യക്ഷനായ സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി (എസ്. എസ്. സി), അഡീഷൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്ഥാന കർമസമിതി (എസ്. ടി. എഫ്), ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ കർമസമിതി (ഡി. ടി. എഫ്. ) എന്നിവ രൂപവത്കരിക്കാനാണ് നിർദേശം. ഇതു സംബന്ധിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു.

ENGLISH SUMMARY: SPECIAL COMMITTEES FOR COVID VACCINE DISTRIBUTION

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.