Janayugom Online
AISF- Janayugom

ആന്ധ്രയില്‍ ലക്ഷങ്ങള്‍ കണ്ണികളായ മനുഷ്യച്ചങ്ങല

Web Desk

വിജയവാഡ

Posted on July 27, 2018, 9:31 pm
പ്രത്യേക സംസ്ഥാന പദവിക്കായി എഐഎസ്എഫ് — എഐവൈഎഫ് സംഘടനകള്‍ നടത്തിയ മനുഷ്യച്ചങ്ങലയ്ക്ക് മുന്നോടിയായി കടപ്പയില്‍ നടന്ന പ്രകടനം

ആന്ധ്രാപ്രദേശിന് പ്രത്യേക പദവി അനുവദിക്കണമെന്നാവശ്യപ്പെട്ട് എഐഎസ്എഫ് — എഐവൈഎഫ് സംഘടനകള്‍ സംയുക്തമായി സംസ്ഥാന വ്യാപകമായി മനുഷ്യ ചങ്ങല തീര്‍ത്തു. കക്ഷി രാഷ്ട്രീയത്തിനതീതമായി വിദ്യാര്‍ഥികള്‍ അണിനിരന്ന മനുഷ്യച്ചങ്ങല സംസ്ഥാനം കണ്ട ഏറ്റവും വലിയ വിദ്യാര്‍ഥി മുന്നേറ്റങ്ങളില്‍ ഒന്നായി. 13 ജില്ലകളിലും വിദ്യാര്‍ഥികള്‍ ചങ്ങലയില്‍ കണ്ണികളായി. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നഗരകേന്ദ്രങ്ങളിലുമായാണ് പരിപാടി നടന്നത്.

സിപിഐ സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, സിപിഐ(എം) സംസ്ഥാന സെക്രട്ടറി പി മധു എന്നിവരുള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ ക്യാമ്പയിന് ഐക്യദാര്‍ഢ്യവുമായി ചങ്ങലയില്‍ കണ്ണികളായി.