Web Desk

കൊച്ചി

February 09, 2021, 9:47 am

നടി ആക്രമിക്കപ്പെട്ട സംഭവം ; വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം തേടി പ്രത്യേക കോടതി

Janayugom Online

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി. ആറ് മാസം കൂടി സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു.

കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി അനുവദിച്ച സമയം ഈ മാസം നാലിന് അവസാനിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി സുപ്രിംകോടതിയെ സമീപിച്ചത്. കേസില്‍ 2020 ജനുവരി മുതല്‍ 82 സാക്ഷികളെ മാത്രമാണ് വിസ്തരിച്ചത്. 230 സാക്ഷികളെ കൂടി ഇനി വിസ്തരിക്കാനുണ്ട്. മാപ്പുസാക്ഷി വിപിന്‍ലാല്‍, നടന്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍പ്പെടുന്നു.

കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് കേസിന്റെ വിചാരണ നീണ്ടുപോയത്. കേസിലെ എട്ടാം പ്രതി ദിലീപിന്റെ അഭിഭാഷകന് കൊവിഡ് ബാധിച്ചതോടെ വിചാരണ കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. ഫെബ്രുവരി പതിനാറിലേയ്ക്കാണ് വിചാരണ മാറ്റിയത്. കേസില്‍ ഹാജരാകുന്ന മറ്റ് അഭിഭാഷകരും ക്വാറന്റീനിലാണ്.

Eng­lish Sum­ma­ry : Spe­cial court requests exten­sion in actress abuse case

You may also like this video :