കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡുകളിൽ കഴിയുന്നവർക്ക് ‘വിശ്രമ വേളകൾ ആനന്ദകരമാക്കാൻ ‘പരിമിതികൾ ഉണ്ടെങ്കിലും ഭക്ഷണ ക്രമം വിഭവ സമൃദ്ധമാക്കാനുള്ള ശ്രമത്തിലാണ് മെഡിക്കൽ കോളേജ് അധികൃതർ. അതിരാവിലെയുള്ള ചായ മുതൽ മീൻ പൊരിച്ചതും ദോശയും സാമ്പാറും ജ്യൂസും വരെ ഉൾപ്പെടുത്തിയാണ് മെനു തയ്യാറാക്കിയിട്ടുള്ളത്.
രുചിക്കൊപ്പം ആരോഗ്യത്തിനായി പഴങ്ങളും മുട്ടയും ഉൾപ്പടെയുള്ള വിഭവങ്ങൾ മെനുവിലുണ്ട്. വിദേശത്ത് നിന്നുള്ളവർ ആണെങ്കിൽ ടോസ്റ്റ് ചെയ്ത ബ്രെഡും ഓംലെറ്റും സൂപ്പും രാവിലെ ചൂടോടെ തീന്മേശകളിൽ എത്തും. രോഗബാധ മൂലം ആഹാര നിയന്ത്രണങ്ങൾ ഇല്ലെന്നതിനാൽ പോഷക സമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുക എന്ന ലക്ഷ്യത്തിലാണ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യുവിന്റെ നിർദേശ പ്രകാരം പുതിയ മെനു തയ്യാറാക്കിയിട്ടുള്ളത്.
കുട്ടികൾക്ക് പാലും ലഘു ഭക്ഷണവും ഉൾപ്പെടുത്തിയുള്ള മെനു ആണ് തയ്യാറാക്കിയിരിക്കുന്നത്. അവ സൂക്ഷിക്കാനായി പ്രത്യേക സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ഐസൊലേഷൻ വാർഡുകളിൽ കഴിയുന്ന ആളുകളോട് ചോദിച്ച ശേഷം അവരുടെ നിർദേശം കൂടി സ്വീകരിച്ചാണ് കോവിഡ് 19 നോഡൽ ഓഫീസർ ഡോ. ഫത്താഹുദീൻ, അസിസ്റ്റന്റ് നോഡൽ ഓഫീസർ ഡോ. ഗണേഷ് മോഹൻ, ഫുഡ് ഇൻചാർജ് ഡോ. ദീപ, സീനിയർ നഴ്‌സ് അമൃത എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘം ഭക്ഷണ ക്രമം തയ്യാറാക്കിയത്. മെഡിക്കൽ കോളേജ് സ്റ്റുഡന്റ്സ് യൂണിയന്റെ നേതൃത്വത്തിൽ മെൻസ് ഹോസ്റ്റലിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. 30 പേർക്ക് വരെയുള്ള ഭക്ഷണം തയ്യാറാക്കാനാണ് തീരുമാനം.
രാവിലെ 7.30ന് ദോശയും സാമ്പാറും മുട്ട പുഴുങ്ങിയതും ഒരു ഓറഞ്ചും നൽകുന്നതിനു പിന്നാലെ പത്തരയ്ക്ക് ജ്യൂസും നൽകും. കൃത്യം 12ന് ഉച്ചഭക്ഷണം, ചപ്പാത്തി, ചോറ്, തോരൻ, മീൻ പൊരിച്ചത്, തൈര് എന്നിവ വിഭവങ്ങൾ. വൈകിട്ട് മൂന്നരയ്ക്ക് ചായയും ചെറുകടിയും. രാത്രി ഏഴിന് അപ്പം, വെജിറ്റബിൾ സ്റ്റൂ, രണ്ട് ഏത്തപ്പഴം എന്നിവ നൽകും. മൂന്നു നേരവും ഓരോ രോഗിക്കും ഓരോ ലിറ്റർ വെള്ളവും നൽകും.
English Summary; special food menu corona virus isolation ward
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.