യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്കായി കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി. യാത്രക്കാർക്ക് ക്വാറന്റൈൻ നിർബന്ധമാണ്. യു കെയിൽ നിന്ന് വന്നവരും യു കെ വഴി വന്നവരും ഏഴു ദിവസം ക്വാറന്റൈനിൽ കഴിയുകയും ആർടിപിസിആർ നടത്തുകയും വേണം. വിമാനത്താവളങ്ങളിൽ ഹെൽപ് ഡസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. നവംബർ 25 മുതൽ ഡിസംബർ 8 വരെയുള്ള തീയതികളിൽ വന്നവർ ജില്ലാ സർവെലൻസ് ഓഫീസറുമായി ബന്ധപ്പെടണമെന്നും കേന്ദ്രം പറഞ്ഞു. ബ്രിട്ടനില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് യാത്രക്കാര്‍ക്ക് പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഡിസംബര്‍ 23 മുതല്‍ 31 വരെ യുകെയില്‍ നിന്നുള്ള ഫ്ലൈറ്റുകള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 ഇന്ത്യയിലേക്ക് യാത്ര ചെയ്ത എല്ലാ അന്താരാഷ്ട്ര യാത്രക്കാരെയും സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളുടെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 21 മുതല്‍ 23വരെ രാജ്യത്തെത്തുന്നവര്‍ ചുവടെകൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കണം.
70 ശതമാനത്തില്‍ കൂടുതല്‍ വേഗതയില്‍ വ്യാപിക്കുന്ന പുതിയ വൈറസ് വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങളും കാനഡ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളും ബ്രിട്ടനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു.
English Summary: Special guidelines have been issued for those from the UK
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.