Web Desk

തിരുവനന്തപുരം

December 24, 2020, 11:54 am

പ്രത്യേക നിയമ സഭാ സമ്മേളനം ഈ മാസം 31ന്

Janayugom Online

പ്രത്യേക നിയമ സഭാ സമ്മേളനം ഈ മാസം 31 ന്. ഈ മാസം 31 ന് പ്രത്യേക സമ്മേളനം വിളിച്ച് ചേർക്കാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത് . ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി. ഇതോടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്ന നിലപാട് വീണ്ടും നിർണായകമാകും. കാർഷിക നിയമ ഭേദഗതി പാസാക്കാൻ എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി എട്ടിന് ചേരുന്ന സമ്മേളനത്തിൽ പ്രമേയം പോരെ എന്നായിരുന്നു നേരത്തെ ഗവർണറുടെ ചോദ്യം.

update…