Web Desk

തിരുവനന്തപുരം

April 05, 2020, 10:14 am

കാസർകോട്ടേക്ക് പ്രത്യേക മെഡിക്കൽ സംഘം പുറപ്പെട്ടു

Janayugom Online

കാസര്‍ഗോഡ് അതിനൂതന കോവിഡ് ആശുപത്രി യാഥാര്‍ത്ഥ്യമാക്കാനും ചികിത്സ ശക്തിപ്പെടുത്തുന്നതിനുമായി തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ നിന്നുള്ള 26 അംഗ പ്രത്യേക മെഡിക്കൽ സംഘം പുറപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡപ്യൂട്ടി സ്പ്രണ്ട് എസ് സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ആരോഗ്യ മന്ത്രി കെകെ ശൈലജ യാത്രയാക്കി. ഡോക്ടർമാർ സ്വമേധയാ പോകുന്നതാണെന്നും ഈ ടീം കഴിഞ്ഞാൽ അടുത്ത സംഘം പോകുമെന്നും മന്ത്രി അറിയിച്ചു. കാസർകോട് മെഡിക്കൽ കോളേജിലെ 4 നില കെട്ടിടത്തിൽ ഒന്നാം നിലയിലെ വാർഡുകളിൽ കട്ടിലുകളും തീവ്രപരിചരണ വിഭാഗം യൂണിറ്റിലേക്കുള്ള ഉപകരണങ്ങളും സജ്ജീകരിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

കാര്‍സര്‍ഗോഡ് കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ 4 ദിവസം കൊണ്ട് കാസര്‍ഗോഡ് കോവിഡ് ആശുപത്രി തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശമുണ്ടായിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കാനാണ് ഈ സംഘം യാത്ര തിരിക്കുന്നത്. ഇവര്‍ കോവിഡ് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുകയും രോഗികളെ ചികിത്സിക്കുന്നതുമാണ് എന്നും മന്ത്രി കെകെ ശൈലജ അറിയിച്ചു.

Eng­lish Sum­ma­ry: Spe­cial med­ical team off to kasargod

You may also like this video