ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യല്‍ ന്യൂബോണ്‍ കെയര്‍ യൂണിറ്റും വിശ്രമ മന്ദിരവും വ്യാഴാഴ്ച രാവിലെ 9.30ന് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി എട്ടുലക്ഷം രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന കാത്ത് ലാബിന്റെ നിര്‍മാണ പ്രവൃത്തിയും മന്ത്രി ഉദ്ഘാടനം ചെയ്യും
ഒ.ആര്‍. കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. കെ.കെ. രാകേഷ് എം.പിയുടെ ആസ്തി വികസനഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് വിശ്രമമന്ദിരം നിര്‍മിച്ചത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി അനുവദിച്ച 20 ലക്ഷം രൂപ ചെലവഴിച്ചാണ് ന്യൂബോണ്‍ കെയര്‍ യൂണിറ്റ് പൂര്‍ത്തിയാക്കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.