തിരുവനന്തപുരം: കെ എസ് ആർ ടിസി പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പാക്കേജിന് ചർച്ചയിൽ ധാരണ. പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രിതല ചർച്ച നടത്തും. ശമ്പളം അഞ്ചാം തീയതിയ്ക്കുള്ളിൽ നൽകണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടു. തുടർന്ന് ശമ്പളം നൽകുമെന്ന സർക്കാർ ഉറപ്പിന്മേലാണ് ധാരണയായത്. ശമ്പളം മുടങ്ങില്ലെന്ന് മന്ത്രി ഉറപ്പ് നൽകിയതായും യൂണിയനുകൾ അറിയിച്ചു.
മാസങ്ങളായി രണ്ട് തവണകളായാണ് ശമ്പളം വിതരണം ചെയ്യുന്നത്. പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു അഭിമുഖ്യത്തിലുള്ള തൊഴിലാളി സംഘടന ഈ മാസം 2 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സത്യാഗ്രഹ സമരം ആരംഭിച്ചിരുന്നു. എഐടിയുസിയുടെ യൂണിയനും സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ചെയ്യുന്നുണ്ട്. ഇതോടെയാണ് മന്ത്രി ഇടപെട്ട് അടിയന്തര നടപടി സ്വീകരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.