പോക്സോ കേസുകളിൽ ഹാജരാകാൻ പ്രത്യേക പ്രോസിക്യൂട്ടർമാരെ തന്നെ നിയോഗിക്കണമെന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകി. ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദേശം. പ്രത്യേക പബ്ലിക് പ്രോസിക്യൂർട്ടർമാർക്ക് കുട്ടികളായ ഇരകളേയും സാക്ഷികളേയും കൈകാര്യം ചെയ്യാനുള്ള പരിശീലനം നിർബന്ധമായി നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇങ്ങനെ പ്രോസിക്യൂട്ടർമാരായി നിയമിക്കുന്നവർക്ക് നിയമത്തിൽ മാത്രമല്ല കുട്ടികളുടെ മനഃശാസ്ത്രം, പെരുമാറ്റം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവയിലും പരിശീലനം നൽകണം. ഇതിനായി എല്ലാ സംസ്ഥാനങ്ങളിലേക്കും പോയി പരിശീലനം നൽകുന്നതിന് മാസ്റ്റർ ട്രെയിനർമാരുടെ ഒരു ടീമിനെ തയ്യാറാക്കണമെന്നും കോടതി നാഷണൽ ജുഡീഷ്യൽ അക്കാദമിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ സംസ്ഥാന ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാർ ഉറപ്പ് വരുത്തണം.
ENGLISH SUMMARY: Special prosecutors should be appointed to appear in the poxo cases
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.