ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അധിക സീറ്റുകള്‍

Web Desk
Posted on July 03, 2018, 7:10 pm

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ യൂണിവേഴ്സിറ്റികളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അംഗീകൃത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ എല്ലാ കോഴ്‌സുകളിലേക്കും 2 അധിക സീറ്റുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്.ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ സമഗ്ര പുരോഗതിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ ശുപാര്‍ശയനുസരിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവ് പുറപ്പടുവിച്ചത്. പല കാരണങ്ങളാല്‍ പഠനം തുടരാന്‍ കഴിയാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യോഗ്യതയനുസരിച്ച്‌ പഠിക്കാന്‍ ഇതിലൂടെ കഴിയുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.