28 March 2024, Thursday

സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ പുനസ്ഥാപിക്കണം: എഐഡിആർഎം

Janayugom Webdesk
June 14, 2022 5:24 pm

കായംകുളം: സ്പെഷ്യൽ റിക്രൂട്ട്മെന്റ് സെൽ പുനസ്ഥാപിക്കണമെന്ന് ആൾ ഇന്ത്യ ദളിത് അവകാശ മുന്നേറ്റ സമിതി (എ ഐ ഡി ആർ എം) കായംകുളം മണ്ഡലം കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന കൗൺസിൽ അംഗം ഉണ്ണി ജെ വാര്യത്ത് ഉദ്ഘാടനം ചെയ്തു. വി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി എ എ റഹിം, കേരളാ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗം എ അജികുമാർ, എ എസ് സുനിൽ, ത്യാഗരാജൻ, ബി സുരേഷ്, ജ ജയശ്രീ, രാജിത്ത് ആർ രാജൻ തുടങ്ങിയവർ സംസാരിച്ചു.

ചേപ്പാട് ചാമ്പകണ്ടം പട്ടികജാതി കോളനിയിലെ പോലീസ് അതിക്രമത്തെ സമ്മേളനം അപലപിച്ചു. ഭാരവാഹികളായി ടി മദനനന്‍ (പ്രസിഡന്റ്), ഗോപി, ചന്ദ്രന്‍, രാംദാസ് (വൈസ് പ്രസിഡന്റുമാര്‍), എം അനിരുദ്ധന്‍ (സെക്രട്ടറി), വിജയശ്രീ, സുകു, അശോകന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), രാജിത്ത് ആര്‍ രാജന്‍ (ഖജാന്‍ജി) എന്നിവരെ തെരഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.