പോപ്പുലർ ഫിനാൻസ് കേസ്: എഫ്ഐആർ പ്രത്യേകം രജിസ്റ്റർ ചെയ്യാമെന്ന് സർക്കാർ

Web Desk

കൊച്ചി

Posted on September 15, 2020, 9:31 pm

പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിൽ പ്രത്യേകമായി എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് തടസ്സമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. നാലായിരത്തിലധികം പരാതികൾ കിട്ടിയിട്ടുണ്ട്. കേസുകൾ ഏകോപിപ്പിക്കുന്നതിന്റെ കാര്യത്തിന് വേണ്ടി ആണ് അവ കോന്നിയിൽ രജിസ്റ്റർ ചെയ്യുന്നത്. കോടതി പറഞ്ഞാൽ പ്രത്യേകം പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യാമെന്നും സർക്കാർ അറിയിച്ചു. കേസ് സിബിഐക്ക് വിടണമെന്ന ഹർജി, ഇടക്കാല ഉത്തരവിനായി ഹൈക്കോടതി നാളത്തേക്ക് മാറ്റി. ഓരോ പരാതിയിലും പ്രത്യേകം എഫ്ഐആർ ആവശ്യമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.

പ്രതികൾ പണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. തട്ടിപ്പിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. പോപ്പുല‍ർ ഫിനാൻസിന്റെ അക്കൗണ്ടുകളിൽ ശേഷിക്കുന്ന പണം കൈമാറ്റം ചെയ്യരുതെന്ന് ബാങ്കുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്വത്തുക്കൾ കൈമാറുന്നത് തടയണമെന്നാവശ്യപ്പെട്ട് വില്ലേജ് ഓഫീസുകൾക്കും കത്ത് നൽകി. പോപ്പുല‍ർ ഫിനാൻസ് കേസുകൾക്ക് മാത്രമായി തൃശൂരിലും ആലപ്പുഴയിലും പ്രത്യേകം കോടതികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ജില്ലാ കളക്ടർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.

Eng­lish sum­ma­ry: Spe­cial reg­is­tra­tion of FIR in pop­u­lar finance case

You may also like this video: