Friday
22 Nov 2019

രോഗികൾക്കെന്താ പൊലീസ് സ്റ്റേഷനിൽ കാര്യം?

By: Web Desk | Friday 15 February 2019 12:00 PM IST


കാലടി:  രോഗികൾ ഇനി ആശുപത്രിയിലേക്ക് പോകേണ്ട കാലടി പൊലീസ് സ്റ്റേഷനിൽ വന്നാൽമതി ഡോക്ടറെ കണ്ട് മരുന്നു വാങ്ങി പോകാം .കാലടി ജനമൈത്രി പൊലീസും ഡോക്ടർമാരുടെ കൂട്ടായ്മയായ ക്ലിഫും ചേർന്നാണ് കാലടി പൊലീസ് സ്റ്റേഷൻ ഒരുഭാഗം ആശുപത്രിയാക്കി മാറ്റിയിരിക്കുന്നത്. ജനമൈത്രി പൊലീസ് ആശുപത്രിയുടെ ഉദ്ഘാടനം ആലുവ റൂറൽ എസ്പി രാഹുൽ ആർ നായർ നിർവഹിച്ചു.സംസ്ഥാനത്ത് ആദ്യമായാണ് ഒരു പൊലീസ് സ്റ്റേഷനിൽ ആശുപത്രി പ്രവർത്തിക്കുന്നത്.

എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 4 മണിമുതൽ ഇനി കാലടി പൊലീസ് സ്റ്റേഷനിലെ ഒരു ഭാഗം ആശുപത്രിയായി പ്രവർത്തിക്കും. ഡോക്ടർ സുനിൽ ജെ ഇളംതോട്ട് ഡോക്ടർ വിനീത (ജനറൽ മെഡിസിൻ) ഡോക്ടർ നജീബ് ഉമ്മർ (ശിശുരോഗവിദഗ്ധൻ) ഡോക്ടർ സിജു (സൈക്യാട്രി) ഡോക്ടർ രാജേഷ് രാജു ജോർജ്, ഡോക്ടർ ജോസി മോൻ ജോർജ് (ഇ.എൻ.ടി) ഡോക്ടർ സ്മിത റാണി സിറിയക് (നേത്ര വിഭാഗം) എന്നീ ഡോക്ടർമാരുടെ സേവനമാണ് കാലടി പോലീസ് സ്റ്റേഷനിൽ ലഭിക്കുക.

കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വാലസ് പോൾ അധ്യക്ഷനായ ചടങ്ങിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സജി മാർക്കോസ് സ്വാഗതം പറഞ്ഞു.വിവിധ പഞ്ചായത്ത് പ്രസിഡണ്ടുമാർ, വാർഡ് മെമ്പർമാർ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്ന് നിരവധി രോഗികളെയും പരിശോധിച്ചു.

Related News