സ്‌പെഷ്യല്‍ തീവണ്ടിയില്‍ ഒരു ബോഗി കൂടി വര്‍ദ്ധിപ്പിച്ചു

Web Desk
Posted on May 12, 2019, 6:30 pm

ഗൂഡല്ലൂര്‍: സ്‌പെഷ്യല്‍ തീവണ്ടിയില്‍ ഒരു ബോഗി കൂടി വര്‍ദ്ധിപ്പിച്ചു. ഊട്ടി-മേട്ടുപാളയം റെയില്‍ പാതയില്‍ സര്‍വീസ് നടത്തിയിരുന്ന സ്‌പെഷ്യല്‍ തീവണ്ടിയില്‍ ഇതുവരെ മൂന്ന് ബോഗികളാണുണ്ടായിരുന്നത്. ഇന്നലെ ഒരു ബോഗി കൂടി ഘടിപ്പിച്ചതോടെ തീവണ്ടിക്ക് നാല് ബോഗികളായി. സഞ്ചാരികളുടെ തിരക്ക് കാരണമാണ് ബോഗി അധികം ഘടിപ്പിച്ചത്. രാവിലെ 8.30ന് മേട്ടുപാളയത്ത് നിന്ന് പുറപ്പെടുന്ന തീവണ്ടി 1.05നാണ് ഊട്ടിയിലെത്തുക. തിരിച്ച് 3.30ന് പുറപ്പെടുന്ന തീവണ്ടി വൈകുന്നേരം 7ന് മേട്ടുപാളയത്ത് എത്തും. സീസണില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് ഈ തീവണ്ടി സര്‍വീസ് ഉള്ളത്. 172 പേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ജൂണ്‍ 15 വരെ പ്രസ്തുത സര്‍വീസ് ഉണ്ടാകും.

YOU MAY LIKE THIS VIDEO