11 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 11, 2024
September 10, 2024
September 7, 2024
September 7, 2024
September 5, 2024
September 2, 2024
August 23, 2024
August 21, 2024
August 6, 2024
July 29, 2024

സ്‌പെഷ്യല്‍ ട്രെയിന്‍ റിസര്‍വേഷന്‍ ഇന്നു മുതല്‍

Janayugom Webdesk
കൊച്ചി
November 4, 2022 11:21 am

എറണാകുളത്ത് നിന്ന് പുറപ്പെടുന്ന വേളാങ്കണ്ണി സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ഇന്ന് മുതല്‍ തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. ശനിയാഴ്ചകളില്‍ 12.35നാണ് ട്രെയിന്‍ പുറപ്പെടുക. അടുത്ത ദിവസം 5.45ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. എറണാകുളം- വേളാങ്കണ്ണി പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 19 മുതല്‍ ഡിസംബര്‍ 31 വരെയുള്ള എല്ലാ ശനിയാഴ്ചകളിലും സര്‍വീസ് നടത്തും. അതേസമയം ഞായറാഴ്ചകളില്‍ വൈകീട്ട് 6.35 ന് വേളാങ്കണ്ണിയില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. പിറ്റേന്ന് ഉച്ചയ്ക്ക് 12 ന് എറണാകുളത്തെത്തും. വേളാങ്കണ്ണിയില്‍ നിന്നും എറണാകുളത്തേക്കുള്ള പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ ഈ മാസം 20 മുതല്‍ ജനുവരി ഒന്നുവരെ എല്ലാ ഞായറാഴ്ചകളിലും സര്‍വീസ് നടത്തും.

Eng­lish Summary:Special train reser­va­tion from ernaku­lam today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.