October 6, 2022 Thursday

Related news

October 6, 2022
October 6, 2022
October 6, 2022
October 4, 2022
October 3, 2022
October 2, 2022
October 1, 2022
October 1, 2022
October 1, 2022
September 30, 2022

തിരുവനന്തപുരം- ചെന്നൈ സ്പെഷ്യൽ ട്രെയിനുകൾ തിങ്കളാഴ്ച മുതല്‍ ഓടിത്തുടങ്ങും

Janayugom Webdesk
തിരുവനന്തപുരം
September 25, 2020 9:24 am

തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചതായി റയിൽവേ അറിയിച്ചു. ചെന്നെയിൽ നിന്ന് ദിവസവും രാത്രി 7.45ന് പുറപ്പെടുന്ന ചെന്നൈ — തിരുവനന്തപുരം സ്പെഷ്യൽ (02623) തൊട്ടടുത്ത ദിവസം രാവിലെ 11.45ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് മൂന്നിന് പുറപ്പെടുന്ന തിരുവനന്തപുരം — ചെന്നൈ സ്പെഷ്യൽ (02624) അടുത്ത ദിവസം രാവിലെ 7.40ന് ചെന്നൈയിലെത്തും.

സെപ്റ്റംബർ 27 മുതലാണ് ചെന്നൈയിൽ നിന്നുള്ള സർവീസ് ഓടിത്തുടങ്ങുക. തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് 28 മുതല്‍ ഓടിത്തുടങ്ങും. പേട്ട, വർക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, തൃപ്പൂണിത്തുറ, എറണാകുളം ടൗൺ, ആലുവ, അങ്കമാലി,തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് കേരളത്തില്‍ സ്റ്റോപ്പുകൾ.

Eng­lish sum­ma­ry: spe­cial trains from chen­nai to thiruvanathapuram

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.