ഡൽഹി കലാപത്തോടനുബന്ധിച്ചുള്ള ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ പരിശോധിക്കണമെന്ന് ഡൽഹി ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി. കപിൽമിശ്രയടക്കം നാലുപേർക്കെതിരെ കേസെടുക്കാനാണ് ഡൽഹി ഹൈക്കോടതി ഉത്തരവ്. അനുരാഗ് ഠാക്കൂർ,പർവേഷ് ശർമ്മ,അഭയ് വർമ്മ എന്നിവരാണ് മറ്റു മൂന്നുപേർ.
കൂടുതൽ വിദ്വേഷപ്രസംഗങ്ങൾ ഉണ്ടെങ്കിൽ അവയും പരിശോധിക്കണം. എല്ലാം പരിശോധിച്ച് ഇവർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ എത്രയും പെട്ടന്ന് നടപടിവേണമെന്നും കോടതി നിർദ്ദേശിച്ചു.രാജ്യതലസ്ഥാനത്ത് പൗരത്വ നിയമ അനുകൂലികളും പ്രതികൂലികളും തമ്മിലാണ് സംഘർഷം നടക്കന്നത്. ഇന്ന് വൈകീട്ടു തന്നെ കമ്മീഷണർ ഈ കാര്യത്തിൽ തീരുമാനമെടുക്കണമെന്നും നാളെ കോടതിയെ ഈ കാര്യമറിയിക്കണമെന്നും ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു. വിദ്വേഷപ്രസംഗങ്ങൾക്കെതിരെ ശക്തമായ നീക്കമാണ് നടത്തുന്നത്.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, ക്രമസമാധാന ചുമതലയുള്ള സ്പെഷൽ കമ്മിഷണറായി എസ്.എൻ.ശ്രീവാസ്തവയെ നിയമിച്ചു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന് ചുമതല നൽകിയിട്ടുണ്ട്. സംഘർഷം വ്യാപിക്കുന്ന നാലിടങ്ങളിൽ കർഫ്യൂവും വടക്കു കിഴക്കൻ ഡൽഹിയിൽ ഒരു മാസത്തേക്കു നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്.കൂടാതെ കലാപത്തിൽ കൊല്ലപ്പെട്ട ഇരകളുടെ കുടുംബവുമായി സംസാരിക്കാനും സ്ഥിതി നിരീക്ഷിക്കാനും അഡ്വക്കേറ്റ് സുബൈദ ബീഗത്തെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഹൈക്കോടതി കേസ് കേൾക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടില്ല.
English Summary: Speech against delhi issue advise to file case against bjp leaders
You may alos like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.