Web Desk

തിരുവനന്തപുരം

February 07, 2020, 2:50 pm

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇനി നാലുമണിക്കൂറിനുള്ളിൽ പോയി വരം; അതിവേഗ റെയിൽ പാതയുമായി സർക്കാർ

Janayugom Online

നാലുമണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർഗോഡ് വരെ യാത്ര ചെയ്യാൻ സാധിക്കുന്ന നിർദിഷ്ട അതിവേഗ റെയിൽ പാതയിൽ ഹ്രസ്വദൂര ട്രെയിനുകൾ ആരംഭിക്കമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 1457 രൂപയ്ക്ക് നാലുമണിക്കൂറു കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേയ്ക്ക് യാത്ര ചെയ്യാന്‍ അതിവേഗ റെയില്‍ പാതയില്‍ 10 സ്റ്റേഷനുകളാണ് ഉണ്ടാവുക. റെയില്‍ പാതയ്ക്ക് പുറമേ സര്‍വീസ് റോഡും അഞ്ച് ടൗണ്‍ഷിപ്പുകളും വികസിപ്പിക്കാനും സര്‍ക്കാരിന് പദ്ധതിയുണ്ട്.

ജപ്പാന്‍ വികസന ഏജന്‍സിയടക്കമുളള അന്താരാഷ്ട്ര നിധികളില്‍ നിന്ന് വളരെ ചുരുങ്ങിയ പലിശയ്ക്ക് നാല്‍പ്പതോ അതിലധികമോ വര്‍ഷത്തെ തിരിച്ചടവ് കാലയളവോടെ വായ്പ എടുക്കുന്നതിനുളള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ടൗണ്‍ഷിപ്പുകളുടെ വികസനത്തിന് മുതല്‍മുടക്കാന്‍ ചില പ്രമുഖ നിക്ഷേപ സ്ഥാപനങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും ബജറ്റില്‍ പറയുന്നു. വരുമാനത്തിന്റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനത്തിലൂടെ കണ്ടെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വര്‍ഷം തന്നെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയായാല്‍ മൂന്നുവര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്ന് ബജറ്റില്‍ പറയുന്നു. ഈ പദ്ധതിയില്‍ മുതല്‍മുടക്ക് നടത്താന്‍ പല രാജ്യാന്തര ഏജന്‍സികളും തയ്യാറായിട്ടുണ്ട്.

Eng­lish sum­ma­ry: Speed rail­way pro­ject­ed starts by govt

YOU MAY ALSO LIKE THIS VIDEO