Web Desk

February 28, 2021, 3:06 pm

ബീജങ്ങളുടെ എണ്ണം കുറയുന്നു : മനുഷ്യ യുഗം ഉടൻ അവസാനിക്കുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍

Janayugom Online

മനുഷ്യനിലെ ബീജത്തിന്റെ അളവ് കുറയുന്നെന്നും ഒപ്പം ലൈംഗികതയിലെ മാറ്റങ്ങൾ മനുഷ്യൻ്റെ നിലനിൽപ്പിനെ ബാധിക്കുമെന്നും വിദഗ്ധ റിപ്പോർട്ട് .ബീജത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നത് മനുഷ്യ നിലനിൽപ്പിനെ തന്നെ ബാധിക്കും .ന്യൂയോർക്കിലെ മൗണ്ട് സിനായിലുള്ള ഇക്കാൻ സ്കൂൾ ഓഫ് മെഡിസിനിലെ പരിസ്ഥിതി,പ്രത്യുൽപാദന എപ്പിഡെമിയോളജിസ്റ്റായ ഷാന സ്വാൻ ആണ് തന്റെ പുതിയ പുസ്തകത്തിലൂടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം പോലെ ആഗോള ഭീഷണിയായി ഫെർട്ടിലിറ്റി പ്രതിസന്ധി മാറുമെന്നും പുസ്തകത്തിൽ പറയുന്നുണ്ട്.ഇത്തരത്തിൽ മാനവരാശിയുടെ നിലനില്പ്പിനു തന്നെ ഭീഷിയാകുന്ന വിഷയത്തെയാണ് പുസ്തകത്തിൽ പ്രതിപാദിക്കുന്നത് .

ഇത്തരം പ്രശ്ങ്ങൾക്കുള്ള പ്രധാനകാരണം മനുഷനിലെ പ്രത്യുൽപ്പാദന പ്രശ്നങ്ങളാണ് .ഇവ മനുഷ്യന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും .വെസ്റ്റേൺ രാജ്യങ്ങളിൽ 1973 നും 2011 നും ഇടക്കുള്ള കാലയളവിൽ 59 ശതമാനമായി കുറഞ്ഞുവെന്നും ഒപ്പം ആഗോളതലത്തിൽ ഇത് വലിയ ചർച്ച ആയതിന്റെ വാർത്തകൾ പ്രചരിച്ചതായി സ്വാൻ പറയുന്നു .നിലവിൽ സ്ത്ഥി പ്രകാരം 2045 ആളാണെന്നും അതികം വൈകാതെ തന്നെ ഈ നിലയിൽ നിന്നും പൂജ്യത്തിലെത്തുമെന്നും സ്ക്വാൻ കൂട്ടിച്ചേർക്കുന്നു .ആധുനിക ജീവിതത്തിലെ രീതികളും ‚ശൈലികളുമാണ് ഒരുപരിധി വരെ ഈ മാറ്റത്തിനു കാരണം .നൂതങ്ങളായ രീതികളെ തേടിയോടുമ്പോൾ മനുഷ്യൻ ഓർക്കുന്നില്ല ഇത്തരം മഹാമാരികൾ മനുഷ്യത്വ കുലത്തിനു തന്നെ വിനയാകുമെന്ന് .ആധുനിക ജീവിതം ബീജങ്ങളുടെ ഉത്പാദനത്തെ എപ്രകാരം ബാധിക്കുന്നുവെന്നും , സ്ത്രീ-പുരുഷ പ്രത്യുത്പാദന രീതിയില്‍ ഇതുമൂലം എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകുന്നുവെന്നും സ്വാനും സഹ എഴുത്തുകാരണനായ സ്റ്റേസി കോളിനോയും പുസ്തകത്തിൽ വിശദീകരിക്കുന്നത് .

രാസവസ്തുക്കൾ അടങ്ങിയ ഭക്ഷ്യ ഉപഭോഗം , മാറിയ ജീവിതശൈലി ‚ഗർഭ നിരോധന മാർഗങ്ങള്‍ ‚സാംസ്‌കാരിക മാറ്റങ്ങൾ ‚കുട്ടികളുണ്ടാകുന്നതിനുള്ള ചെലവ്, ശാരീരിക മാറ്റങ്ങൾ എന്നിവ തന്നെയാണ് ഈ വിപത്തിനുള്ള കാരണം , ഇത്തരം ചെയ്തികളും മാറ്റങ്ങളും മനുഷ്യനെ വംശനാശ ഭീഷണി നേരിടുന്ന ജീവികളാക്കും. ഒപ്പം തന്നെ പുകയില ഉപയോഗം, പുകവലി, അമിതവണ്ണം തുടങ്ങിയ ഘടകങ്ങൾക്കും പ്രത്യുത്പാദന തകരാറുകളിൽ പങ്കുണ്ടെന്നും സ്വാൻ പറയുന്നു. ഗർഭം അലസൽ നിരക്ക് വർധിക്കുന്നതും ആൺകുട്ടികളിൽ കൂടുതൽ ജനനേന്ദ്രിയ തകരാറുകൾ സംഭവിക്കുന്നതും പെൺകുട്ടികളുടെ നേരത്തെയുള്ള പ്രായപൂർത്തിയാകൽ എന്നിവ ഉൾപ്പെടെ അതീവ പ്രധാനയമുള്ള നിരവധി കാര്യങ്ങൾ പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്.
eng­lish summary;Sperm count to zero from 2045; Humans on the verge of extinc­tion: study report
you may also like this video;