Monday
18 Feb 2019

പ്രാദേശിക വ്യോമഗതാഗതത്തിന് സ്‌പൈസ്ജിന്റെ വന്‍ പദ്ധതി

By: Web Desk | Sunday 10 December 2017 11:31 AM IST

കരയിലും വെള്ളത്തിലും ഇറക്കാവുന്ന ആംഫീബിയന്‍ വിമാനങ്ങള്‍ ഉപയോഗിച്ച് ഇന്ത്യന്‍ വ്യോമഗതാഗതം മാറ്റിമറിക്കാന്‍ സ്‌പൈസ് ജറ്റ്. നൂറിലേറെ ഇത്തരം വിമാനങ്ങള്‍ വാങ്ങാന്‍ 2600കോടിരൂപയുടെ കരാറാണ് ജപ്പാനിലെ സെറ്റോഷി ഹോള്‍ഡിംങ് എന്ന കമ്പനിയുമായി സ്‌പൈസ്ജറ്റ് ഒപ്പിട്ടിരിക്കുന്നത്. 10-13 സീറ്റുകള്‍മാത്രമുള്ള ചെറുവിമാനങ്ങളാണ് പദ്ധതിയിലുള്ളത്.ഒരു വര്‍ഷത്തിനകം തുടങ്ങാനുദ്ദേശിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ട ട്രയല്‍റണ്‍ വിജയകരമായി കഴിഞ്ഞദിവസം നടത്തി.

വ്യോമയാന മന്ത്രി അശോക് ഗജപതിരാജു, ഗതാഗത,ജലഗതാഗത മന്ത്രി നിഥിന്‍ ഗഡ്ക്കരി, സ്‌പൈസ്ജറ്റ്‌ചെയര്‍മാന്‍ അജയ്‌സിംങ് എന്നിവര്‍ സന്നിഹിതരായിരുന്നു. പദ്ധതികള്‍ തയ്യാറാക്കാന്‍ ഒരുവര്‍ഷമാണ് പ്രതീക്ഷിക്കുന്നതെന്നും ചട്ടങ്ങള്‍ തയ്യാറാക്കാന്‍ മൂന്നുമുതല്‍ ആറുമാസം വേണ്ടിവരുമെന്നും അജയ്‌സിംങ് പറഞ്ഞു. ചെറുവിമാനഗതാഗതം സംബന്ധിച്ച് വലിയ ആവേശവും പ്രതീക്ഷയുമാണ് എല്ലാവരിലുമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വന്‍വിമാനത്താവള പദ്ധതികളുടെ ചിലവില്ലാതെ ഇന്ത്യയുടെ ഒറ്റപ്പെട്ടമേഖലകളെയും വ്യോമഗതാഗതത്താല്‍ മികച്ച രീതിയില്‍ ബന്ധിപ്പിക്കാന്‍ പദ്ധതിക്കുകഴിയുമെന്നാണ് പ്രതീക്ഷ. ഇന്ത്യക്ക് 7000 കിലോമീറ്റര്‍ വരുന്ന തീരദേശമുണ്ട്. ടൂറിസത്തിനും പദ്ധതിയുടെ പ്രയോജനമുണ്ടാകും.