Web Desk

June 04, 2020, 10:35 am

സ്പൈസ് ജെറ്റ് വൈമാനികനെ തോക്ക് ചൂണ്ടി കൊള്ളയടിച്ചു

Janayugom Online

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയില്‍ വച്ച് അര്‍ദ്ധരാത്രി പത്ത് പേര്‍ ചേര്‍ന്ന് സ്പൈസ് ജെറ്റ് വൈമാനികനെ കൊള്ളയടിച്ചു. തോക്ക് ചൂണ്ടിയായിരുന്നു മോഷണം. യുവരാജ് തെവാട്ടിയ എന്ന പൈലറ്റാണ് മോഷണത്തിനിരയായത്.

രക്ഷപ്പെടും മുമ്പ് മോഷ്ടാക്കളില്‍ ഒരാള്‍ യുവരാജിനെ കത്തി കൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. ദക്ഷിണ ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയ്ക്ക് സമീപമുള്ള മേല്‍പ്പാലത്തിന് സമീപം രക്തം വാര്‍ന്ന നിലയിലാണ് യുവരാജിനെ പിന്നീട് കണ്ടെത്തിയത്. രക്തക്കറ പറ്റിയ കാറിന്റെ ദൃശ്യമടക്കം സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ഈ പ്രദേശത്ത് നിരവധി പേര്‍ ഇത്തരത്തില്‍ കൊള്ളയടിക്കപ്പെട്ടിട്ടുള്ളതായും റിപ്പോര്‍ട്ടുണ്ട്.

ഫരീദാബാദിലെ വീട്ടില്‍ നിന്ന് പുലര്‍ച്ചെ ഒരു മണിയോടെ ഡ്യൂട്ടിക്ക് കയറാനായി വിമാനത്താവളത്തിലേക്ക് പോകും വഴിയാണ് ആക്രമണത്തിനിരയായത്. മേല്‍പ്പാലത്തിലെത്തിയ കാറിനെ അഞ്ച് ബൈക്കുകളിലെത്തിയ പത്തോളം പേര്‍ ചേര്‍ന്ന് തടയുകയായിരുന്നു. പിന്നീട് ഇവര്‍ കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു. ഒരാള്‍ ഇദ്ദേഹത്തിന്റെ തലയ്ക്കടിച്ചു. പിന്നീട് തോക്ക് ചൂണ്ടി യുവരാജിന്റെ പക്കലുണ്ടായിരുന്ന സാധനങ്ങളെല്ലാം കൈക്കലാക്കി.34,000 രൂപയും ഇവര്‍ കൊള്ളയടിച്ചു.

പരിക്കേല്‍പ്പിച്ച് ഇവര്‍ യുവരാജിനെ കാറില്‍ ഉപേക്ഷിച്ച് കടന്നു. പിന്നീട് ഇദ്ദേഹം സ്വയം പൊലീസിനെ വിളിക്കുകയായിരുന്നു. നിരവധി യാത്രക്കാരെ സംഘം ലക്ഷ്യമിടുന്നുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ മേഖലയിലെ രാത്രിയാത്രക്കാരുടെ സുരക്ഷയ്ക്ക് ഏറെ ആശങ്ക ഉയര്‍ത്തുന്ന സംഭവമാണിത്. പൊലീസ് കേസെടുത്തിട്ടുണ്ട്.

eng­lish sum­ma­ry: Spice­Jet Pilot Robbed At Gun­point, Left Bleed­ing Near IIT-Delhi

you also may like this video