Web Desk

നെടുങ്കണ്ടം:

December 18, 2020, 11:03 pm

ക്രിസ്തുമസ് പുതുവല്‍സര സ്‌പെഷ്യല്‍ ഡ്രൈവ്: എക്‌സൈസ് സംഘം 10 ലിറ്റര്‍ ചാരായം പിടികൂടി

Janayugom Online
ചാരയവും വാറ്റുപകരണങ്ങളുമായി പ്രതി

ക്രിസ്തുമസ് പുതുവല്‍സര സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചു എക്‌സൈസ് സംഘം പുരയിടത്തില്‍ നിന്ന് ചാരായം പിടികൂടി. നെറ്റിത്തൊഴു കടുക്കാസിറ്റി, വെള്ളമറ്റത്തില്‍ വീട്ടില്‍ മാത്യു തോമസ് വീട്ടില്‍ നിന്ന് 10 ലിറ്റര്‍ ചാരായവും വീടിന്റെ പരിസരത്തായി 200 ലിറ്റര്‍ കോടയും, വാറ്റുപകരണങ്ങളും പിടികൂടി.  ഉടുമ്പന്‍ചോല എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ സെബാസ്റ്റ്യന്‍ ജോസഫും പാര്‍ട്ടിയും ചേര്‍ന്ന റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ സതീഷ് കുമാര്‍ ഡി, പ്രകാശ് ജെ, ശശിന്ദ്രന്‍ എന്‍.വി,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അമല്‍ പി എം , ജസ്റ്റിന്‍ പി.സി, റ്റില്‍സ് ജോസഫ്, റ്റിറ്റോ മോന്‍ ചെറിയാന്‍,ജോഷി വി ജെ വനിത സിവില്‍ എക്‌സൈസ് ഓഫീസറായ മായ.എസ് എന്നിവര്‍ പങ്കെടുത്തു.

Eng­lish Sum­ma­ry: Spir­it seized by Excise

You May Like This video also