Web Desk

പത്തനംതിട്ട

July 03, 2021, 10:29 pm

സ്പിരിറ്റ് കടത്ത്: മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ

Janayugom Online

തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിലെ സ്പിരിറ്റ് കടത്തിൽ ജനറൽ മാനേജർ അടക്കം മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ. ജനറൽ മാനേജർ അലക്സ് പി എബ്രഹാം, പേഴ്സണൽ മാനേജർ ഷാഹിം, പ്രൊഡക്ഷൻ മാനേജർ മേഘാ മുരളി എന്നിവർക്കെതിരെയാണ് നടപടി. കെഎസ്ബിസി എംഡി യോഗേഷ് യാദവാണ് നടപടിയെടുത്തത്. നിലവിൽ സസ്പെൻഷനിലായ മൂന്ന് ഉദ്യോഗസ്ഥരും ഒളിവിലാണ്.

നിർത്തിവെച്ച മദ്യ ഉല്പാദനം തിങ്കളാഴ്ച പുനരാരംഭിക്കും. കേരള സംസ്ഥാന ബീവറേജസ് കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ ജവാൻ റം ആണ് ഉല്പാദിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുളിക്കീഴിലേക്കെത്തിച്ച രണ്ട് ടാങ്കർ ലോറികളിൽ നിന്നാണ് പ്രതികൾ സ്പിരിറ്റ് കടത്തിയത്.

Eng­lish sum­ma­ry; Spir­it smug­gling: Sus­pen­sion for three employees

you may also like this video;