28 March 2024, Thursday

സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചതിന് പിന്നാലെ യൂത്ത് ലീഗില്‍ ഭിന്നത; സംസ്ഥാന സെക്രട്ടറിയേറ്റ് മരവിപ്പിച്ചു

Janayugom Webdesk
October 24, 2021 2:48 pm

സംസ്ഥാന കമ്മിറ്റി പുനസംഘടിപ്പിച്ചതിന് പിന്നാലെ യൂത്ത് ലീഗില്‍ ഭിന്നത. പുതുതായി പ്രഖ്യാപിച്ച സംസ്ഥാന സെക്രട്ടറിയേറ്റ് മിനിറ്റുകള്‍ക്കുള്ളില്‍ മരവിപ്പിച്ചു.മലപ്പുറം, എറണാകുളം ജില്ലകളിലെ കൗണ്‍സില്‍ അംഗങ്ങള്‍ ബഹളം വെച്ചതിനെത്തുടര്‍ന്നാണ് തീരുമാനം മരവിപ്പിച്ചത്. അതേസമയം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്ത ടി.പി.എം ജിഷാനെ അംഗീകരിക്കാനാവില്ലെന്ന് കോഴിക്കോട് ജില്ലാ കമ്മിറ്റി റിട്ടേണിങ് ഓഫീസര്‍ പി.എം.എ സലാമിന് രേഖാമൂലം പരാതി നല്‍കി.യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായി പാണക്കാട് മുനവറലി ശിഹാബ് തങ്ങളെയും ജനറല്‍ സെക്രട്ടറിയായി പി.കെ.ഫിറോസിനെയും കൗണ്‍സില്‍ യോഗം വീണ്ടും തെരഞ്ഞെടുത്തിരുന്നു.

പി. ഇസ്മായിലാണ് (വയനാട്) ട്രഷറര്‍.മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് ഇടനീര്‍, കെ.എ. മാഹിന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായും സി.കെ. മുഹമ്മദലി, അഡ്വ.നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍ക്കളത്തില്‍, ടി.പി.എം. ജിഷാന്‍ എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞെടുത്തിരുന്നു.ഭാരവാഹികളുടെ എണ്ണം 17ല്‍ നിന്ന് 11 ആയി കുറച്ചു. സീനിയര്‍ വൈസ് പ്രസിഡന്റ് സ്ഥാനവും ഒഴിവാക്കി. സെക്രട്ടറിമാര്‍ ഏഴില്‍ നിന്ന് നാലായി. 

ഭാരവാഹി ലിസ്റ്റില്‍ വനിതാ പ്രാതിനിധ്യമില്ല.അതേസമയം, ടി.പി അഷ്റഫലിയെ ഒഴിവാക്കിയാണ് പുതിയ കമ്മിറ്റി. മുന്‍ ഹരിത കമ്മിറ്റിക്ക് അനുകൂല നിലപാട് സ്വീകരിച്ചതുകൊണ്ടാണ് അഷ്‌റഫലിയെ ഒഴിവാക്കിയതെന്നാണ് സൂചന.ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ട്രഷറര്‍ സ്ഥാനത്തേക്ക് അഷ്‌റഫലിയുടെ പേരാണ് നിര്‍ദ്ദേശിച്ചിരുന്നത്. പാണക്കാട് സാദിഖലി തങ്ങളാണ് ഇതിനെ എതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.
eng­lish summary;Split in Youth League after state com­mit­tee reorganized
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.