സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 341ഒഴിവ്

Web Desk
Posted on February 13, 2020, 11:51 am

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ (സായ്) 341 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്പോർട്സ് സയന്റിസ്റ്റ്, സ്പോർട്സ് മെഡിസിൻ, പാരാമെഡിക്കൽ വിഭാഗങ്ങളിൽപ്പെട്ട തസ്തികകളിലാണ് അവസരം. മൊത്തം ഒഴിവുകളിൽ 36 എണ്ണം നഴ്സിങ് അസിസ്റ്റന്റ് തസ്തി കയിലും 36 എണ്ണം ലാബ് ടെക്നീഷ്യൻ തസ്തികയിലുമാണ്. — തിരുവനന്തപുരം, ബെംഗളുരു, ഔ റംഗാബാദ്, ഭോപാൽ, ഗാന്ധിനഗർ, ഗുവാഹാട്ടി, ഇംഫാൽ, ലഖ്നൗ, കൊൽക്കഞ്ഞ, റോഹ്തക്, സോനീപത്, പട്യാല, ബെംഗളൂരു തുടങ്ങിയ കേന്ദ്രങ്ങളിലാണ് അവസരം. ആന്ത്രോപോമെട്രിസ്റ്റ്, എക്സർസൈസ് സൈക്കോളജിസ്റ്റ്, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പെർട്ട്, സ്പോർട്സ് മെഡിസിൻ ഡോക്ടർ, സൈക്കോതെറാപിസ്റ്റ്, മേസിയർ/ മേസി യസ്, ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ തസ്തികകളിലായി 27 ഒഴിവാണ് തിരുവനന്തപുരത്തുള്ളത്. കരാറടിസ്ഥാനത്തിലാണ് നിയമനം. തുടക്കത്തിൽ രണ്ടു വർഷത്തേക്കാണ് കരാർ. ആവശ്യമെങ്കിൽ പരമാവധി നാലുവർഷത്തേക്കുകൂടി നീട്ടിനൽകും.

യോഗ്യത ഇനി പറയുന്നു: ആന്ത്രാപൊമെട്രിസ്റ്റ് (ഗ്രേഡ് I, II): ഫിസിക്കൽ ആന്ത്രോപ്പോളജി/ ഹ്യൂമൺ ബയോളജിയിൽ മാസ്റ്റേഴ്സ് ബിരുദം. ഗ്രേഡ് II തസ്തികയിലേക്ക് ഒരുവർഷത്ത ഗവേഷണ പ്രവർത്തന (ദേശിയ സംസ്ഥാന അത്‌ലറ്റ്) പരിചയവും വേണം. എക്സർസൈസ് സൈക്കോളജിസ്റ്റ് (ഗ്രേഡ്-III): സൈക്കോളജിയിൽ പിഎച്ച്ഡിയും മൂന്നുവർഷത്തെ പ്രവർത്തന ഗവേഷണ പരിചയവും. എക്സർസൈസ് സൈക്കോളജിസ്റ്റ് (ഗ്രേഡ്-I, II): സൈക്കോളജിയിൽ മാസ്റ്റർ ബിരുദം/ എംഡി, ഗ്രേഡ്-II തസ്തികയിലേക്ക് ഒരുവർഷത്തെ ഗവേഷണ പ്രവർത്തന പരിചയവും വേണം. സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് എക്സ്പെർട്ട് (ലീഡ്): സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് സ്പോർട്സ് സയൻസ്/ സ്പോർട്സ് കോച്ചിങ്ങിൽ മാസ്റ്റർ ബിരദം, സിഎസ്‌സിഎസ്./ എ എസ്‌സിഎ ലെവൽ‑2/ യുകെ ഫിറ്റ്നസ് ട്രെയിനർ ലെവൽ‑2, അഞ്ചുവർഷത്തെ ഗവേ ഷണി പ്രവർത്തന പരിചയം. സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് എക്സ്പെർട്ട് (ഗ്രേഡ്-II): സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ്, സ്പോർട്സ് സയൻസ് സ്പോർട്സ് കോച്ചിങ്ങിൽ മാസ്റ്റർ ബിരുദം/ എംപിഇഡി, ഒരുവർ ഷത്തെ ഗവേഷണ പ്രവർത്തനപരിചയം. ബയോമെക്കാനിസ്റ്റ് (ലീഡ്): ബയോ മെക്കാനിക്സ്/ സ്പോർട്സ് സയൻസ്/ ബയോഫിസിക്സിൽ പിഎച്ച്. ഡി, അഞ്ചുവർഷത്തെ ഗവേഷണ പ്രവർത്തനപരിചയം. ബയോ മെക്കാനിസ്റ്റ് (ഗ്രേഡ്-II): ബയോ മെക്കാനിക്സ് സ്പോർട്സ് സയൻസ്, ബയോഫിസിക്സ്, ഫിസിക്കൽ എജുക്കേഷനിൽ മാസ്റ്റർ ബിരുദവും ഒരുവർഷത്തെ ഗവേഷണ പ്രവർത്തന പരിചയവും. സൈക്കോളജിസ്റ്റ് (ഗ്രേഡ്-III): ക്ലിനിക്കൽ സൈക്കോളജി/ അപ്ലൈഡ് സൈക്കോളജിയിൽ പിഎച്ച്ഡിയും മൂന്നുവർഷത്തെ ഗവേഷണ പ്രവർത്തനപരിചയവും. സൈക്കോളജിസ്റ്റ് (ഗ്രേഡ്-I, II): ക്ലിനിക്കൽ സൈക്കോളജി/ അപ്ലൈഡ് സൈക്കോളജിയിൽ മാസ്റ്റർ ബിരുദം. ഗ്രേഡ്-II തസ്തികയിലേക്ക് ഒരുവർഷത്തെ ഗവേഷണ പ്രവർത്തനപരിചയ വും വേണം. ബയോകെമിസ്റ്റ് (ഗ്രേഡ്-II): ബയോ കെമിസ്ട്രിയിൽ മാസ്റ്റർ ബിരുദവും ഒരു വർഷത്തെ ഗവേഷണ പ്രവർത്തന പരിചയവും സ്പോർട്സ് മെഡിസിൻ ഡോക്ടർ (ലീഡ്): സ്പോർട്സ് മെഡിസിനിൽ എംസിഐ രജിസ്ട്രേഷനുള്ള പിജി ഡിപ്ലോമ, എംഡി, ഡിപ്ലോമക്കാർക്ക് അഞ്ചുവർഷത്തെയും എം ഡിയുള്ളവർക്ക് രണ്ടുവർഷത്തെയും ഗവേഷണ പ്രവർത്തനപരിചയം വേണം. സ്പോർട്സ് മെഡിസിൻ ഡോക്ടർ (ഗ്രേഡ്-II): സ്പോർട്സ് മെഡിസിനിൽ എംസിഐ രജിസ്ട്രേഷനുള്ള പിജി ഡിപ്ലോമയും ഒരുവർഷത്തെ ഗവേഷണ പ്രവർത്തനപരിചയവും. ഫിസിയോ തെറാപിസ്റ്റ് (ഗ്രേഡ്-I, II): ഫിസിയോതെറാപ്പിയിൽ മാസ്റ്റർ ബിരുദം. ഗ്രേഡ്-II തസ്തികയിലേക്ക് ഒരുവർഷത്തെ ഗവേഷണ പ്രവർത്തനപരിചയം വേണം. മേസിയർ/ മേസിയസ് (ഗ്രേഡ്-II): പ്ലസ്‌ടു വിജയവും അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ്, സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമും രണ്ടുവർഷത്തെ ഗവേഷണ പ്രവർത്തനപരിചയവും. അല്ലെങ്കിൽ പത്താംക്ലാസ് വിജയവും അംഗീകൃത സർട്ടിഫിക്കറ്റ് കോഴ്സ്, സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാമും മൂന്നുവർഷത്ത ഗവേഷണ പ്രവർത്തനപരിചയവും. ഫാർമസിസ്റ്റ് (ഗ്രേഡ്-I): ഫാർമസിയിൽ അംഗീകൃത ഡിപ്ലോമയും ഒരുവർഷത്തെ പ്രവർത്തനപരിചയവും. നഴ്സിങ് അസിസ്റ്റന്റ് (ഗ്രേഡ്-I): നഴ്സിങ്ങിൽ അംഗീകൃത ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തനപരിചയവും. ലാബ് ടെക്നീഷ്യൻ‑മെഡിക്കൽ ലാബ് (ഗ്രേഡ്-I): മെഡിക്കൽ ലബോറട്ടറിയിൽ അംഗീകൃത ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവർത്തനപരിചയവും. ലാബ് ടെക്നീഷ്യൻ‑നോൺ മെഡിക്കൽ ലാബ്സ് (ഗ്രേഡ്- II): മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷനിൽ അംഗീകൃത ഡിപ്ലോമയും. പ്രായം: ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, ലാബ് ടെക്നീഷ്യൻ, മേസിയർ/ മേസിയസ്, ഫിസിയോതെറാപിസ്റ്റ് (ഗ്രേഡ് I), സൈക്കോളജിസ്റ്റ് (ഗ്രേഡ് I), എക്സർസൈസ് സൈക്കോളജിസ്റ്റ് (ഗ്രേഡ് I), — ആന്ത്രാപോമെട്രിസ്റ്റ് (ഗ്രേഡ് I) തസ്തികകളില്‍ 35 വയസും മറ്റ് തസ്തികകളില്‍ 45 വയസുമാണ് ഉയര്‍ന്ന പ്രായപരിധി.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി ഫെബ്രുവരി 15.

Eng­lish Sum­ma­ry: sports author­i­ty of India vacan­cy