3000 രൂപ ചിലവിൽ നിജാദ് നിർമ്മിച്ചത് ഉഗ്രൻസ്പോർട് ബൈക്ക്

Web Desk

താമരശ്ശേരി

Posted on October 20, 2020, 2:22 pm

ആക്രികsകളിൽ നിന്ന് ശേഖരിച്ച സാധനങ്ങൾ ഉപയോഗിച്ച് പത്താം ക്ലാസുകാരൻ നിർമ്മിച്ചത് ഉഗ്രൻസ്പോർട്സ് ബൈക്ക്. ചെലവായത് വെറും 3000 രൂപ മാത്രം.കോരങ്ങാട് പൂളക്കാംപൊയിൽ ശരീഫ് എന്ന ബാബുവിന്റെ മകൻ നിജാദ് അഹമ്മദ് മനുവിന്റെ എഞ്ചിനീയറിങ് ബുദ്ധിയിലാണ്സ്പോർട്സ് ബൈക്ക് പിറവിയെടുത്ത്.

ആക്രികടകൾ കയറിയിറങ്ങി സാധനങ്ങൾ സംഘടിപ്പിച്ചാണ് നിജാദ് സ്വന്തമായി ബൈക്ക്‌ നിർമ്മിച്ചത്. യമഹ ബൈക്കിന്റെ എൻജിൻ തിരഞ്ഞെടുത്താണ് ബൈക്ക് നിർമ്മിച്ചതെന്ന് ഈ പത്താം ക്ലാസുകാരൻ പറയുന്നു. പഴയ സൈക്കിളിന്റെ ചേസിസാണ് മറ്റൊരു ഘടകം.

ഒരു ലിറ്റർ പെട്രോൾ കൊണ്ട് 60 കിലോമീറ്റർ ഓടിക്കാൻ കഴിയുമെന്നാണ് നിജാദ് പറയുന്നത്.വെൽഡിങ് മെഷിൻ ഉൾപ്പടെ വാടകയ്ക്കിട്ടിയപ്പോൾ നിർമ്മാണം എളുപ്പമായി. എളേറ്റിൽ എം ജെ ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയായ നിജാദ് കൂടുതൽ ചെലവ് കുറഞ്ഞ ഇലക്ട്രിക്കാറുകളുംബൈക്കുകളും നിർമ്മിക്കാനുളള ഒരുക്കത്തിലാണ്

Eng­lish sum­ma­ry: Sports bike made by Nijad
You may also like this video: