Web Desk

അഹമ്മദാബാദ്

March 17, 2020, 6:50 pm

കോവിഡ് 19 വൈറസ്; റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ

Janayugom Online

കോവിഡ് വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ റെയില്‍വേ സ്‌റ്റേഷനുകളിലെ ജനത്തിരക്ക് കുറയ്ക്കാന്‍ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി റെയില്‍വേ. 10 രൂപയില്‍ നിന്ന് 50 രൂപയായാണ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചത്.

ഗുജറാത്തിലെ അഹമ്മദാബാദ് ഡിവിഷനിലെ തെരഞ്ഞെടുത്ത റെയില്‍വേ സ്‌റ്റേഷനുകളിലെയും മധ്യപ്രദേശിലെ രത്‌ലം ഡിവിഷന് കീഴിലെ റെയില്‍വേ സ്‌റ്റേഷനുകളിലുമാണ് ആദ്യഘട്ടത്തില്‍ നിരക്ക് വര്‍ധനവ്.

അഹമ്മദാബാദ് അടക്കം 12 റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്കാണ് ഗുജറാത്തില്‍ വര്‍ധിപ്പിച്ചത്. പശ്ചിമ റെയില്‍വേ സോണിന് കീഴില്‍ വരുന്നതാണ് അഹമ്മദാബാദ് ഡിവിഷന്‍. ബുധനാഴ്ച മുതല്‍ ഇവിടെ നിരക്ക് വര്‍ധനവ് നിലവില്‍ വരും.

രത്‌ലം ഡിവിഷന് കീഴിലെ 135 റെയില്‍വേ സ്‌റ്റേഷനുകളിലെ പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്കാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 17 മുതല്‍ നിരക്ക് വര്‍ധനവ് നിലവില്‍ വന്നു.

Eng­lish sum­ma­ry: spread coro­na virus increase plat­form tick­et price

you may also like this video