October 3, 2022 Monday

Related news

September 14, 2022
March 2, 2022
February 27, 2022
January 30, 2022
January 7, 2022
November 7, 2021
September 23, 2021
September 20, 2021
September 5, 2021
August 13, 2021

ഉക്രെയ്നിനെതിരെ വ്യാജവാര്‍ത്തപ്രചരിപ്പിക്കുന്നു: പ്ലേസ്റ്റോറിലെ റഷ്യന്‍ ആപ്പുകളെ ബ്ലോക്ക് ചെയ്ത് ഗൂഗിള്‍

Janayugom Webdesk
മൗണ്ട്‌വ്യൂ
March 2, 2022 3:29 pm

ഉക്രെയ്നെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച റഷ്യന്‍ നീക്കത്തിനെതിരെ കടുത്ത നടപടിയുമായി ഗൂഗിള്‍. പ്ലേസ്റ്റോറില്‍ റ​ഷ്യ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങളായ ഏജന്‍സികളുടെ ആപ്പുകളായ ആര്‍ടി, സ്ഫുട്നിക് എന്നിവയെ ഗൂഗിള്‍ ബ്ലോക്ക് ചെയ്തു. ഈ ​മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ വെ​ബ്‌​സൈ​റ്റു​ക​ൾ, ആ​പ്പു​ക​ള്‍, യൂ​ട്യൂ​ബ് വീ​ഡി​യോ​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്ന് പ​ര​സ്യ വ​രു​മാ​നം ല​ഭി​ക്കി​ല്ല. സ​ര്‍​ക്കാ​ര്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ളെ​യും അ​വ​രു​ടെ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ നി​ന്നും ആ​പ്പു​ക​ളി​ല്‍ നി​ന്നും വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന​ത് ഗൂ​ഗി​ള്‍ വി​ല​ക്കി​യി​ട്ടു​ണ്ട്. ഗൂ​ഗി​ള്‍ ടൂ​ളു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കാ​നും റ​ഷ്യ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് സാ​ധി​ക്കി​ല്ല. ഫേ​സ്ബു​ക്കും സ​മാ​ന​മാ​യ ന​ട​പ​ടി കൈകൊണ്ടിരുന്നു.

റഷ്യയ്ക്ക് പുറത്തുള്ള തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്ന് ആർടി ന്യൂസും സ്പുട്‌നിക് ന്യൂസും ഇനി ഡൗൺലോഡ് ചെയ്യാൻ ലഭ്യമല്ലെന്ന് ആല്‍ഫാബെറ്റ് ഐഎന്‍സി ചൊവ്വാഴ്ച അറിയിച്ചിരുന്നു. അതേസമയം നീക്കം ചെയ്തതില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉക്രെ​യ്‍​ൻ അ​ധി​നി​വേ​ശ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ഷ്യ​യി​ൽ ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​നയും നി​ർ​ത്തി​വ​ച്ചിരുന്നു. ആ​പ്പി​ൾ പേ, ​ആ​പ്പി​ൾ മാ​പ്പ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളും പ​രി​മി​ത​പ്പെ​ടു​ത്തി. റ​ഷ്യ​യു​ടെ അ​ധി​നി​വേ​ശ​ത്തെ​ക്കു​റി​ച്ച് ഉ​ത്ക​ണ്ഠയു​ണ്ടെ​ന്നും ആ​ക്ര​മ​ണ​ത്തി​ന്‍റെ ഇ​ര​ക​ൾ​ക്കൊ​പ്പം നി​ല​കൊ​ള്ളു​മെ​ന്നും ഐ​ഫോ​ൺ ഭീ​മ​ൻ അറിയിച്ചു.

അതിനിടെ റഷ്യക്കെതിരെയുള്ള ഉപരോധം സിനിമാ മേഖലയിലേക്കും വ്യാപിച്ചു. റഷ്യയിലെ ചലച്ചിത്ര വിതരണം പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകള്‍ താല്കാലികമായി നിര്‍ത്തിവച്ചു. സിഡ്‌നി, വാർണർ, ബ്രദേഴ്‌സ്, സോണി തുടങ്ങിയ സ്റ്റുഡിയോകളാണ് അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പ്രധാന സിനിമ റിലീസുകൾ നിർത്തിവയ്ക്കുന്നതായി അറിയിച്ചത്.‘ദ ബാറ്റ്മാൻ’ റഷ്യയിൽ പ്രദർശിപ്പിക്കില്ലെന്ന് വാർണർ മീഡിയ അറിയിച്ചു. മാർച്ച് മൂന്നിനാണ് ബാറ്റ്മാൻ റഷ്യയിൽ പുറത്തിറങ്ങേണ്ടിയിരുന്നത്. തിങ്കളാഴ്ച വാൾട്ട് ഡിസ്‌നി കമ്പനിയുടെ സമാനമായ തീരുമാനത്തെ തുടർന്നാണ് വാർണർ ബ്രദേഴ്സിന്റെ നീക്കം. മോർബിയസിന്റെ വരാനിരിക്കുന്ന റിലീസ് ഉൾപ്പടെ റഷ്യയില്‍ പ്രദർശനത്തിനൊരുങ്ങിയ എല്ലാ ചിത്രങ്ങളും താല്ക്കാലിമായി നിർത്തിവയ്ക്കുമെന്ന് സോണിയും പ്രഖ്യാപിച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: Spread­ing fake news against Ukraine: Google blocks Russ­ian apps on Playstore

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.