ജൂൺ 15 മുതൽ ഡൽഹിയിൽ റഷ്യയുടെ സ്പുട്നിക് V കൊവിഡ് വാക്സിൻ ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രിയിൽ ലഭ്യമാകുമെന്ന് റിപ്പോർട്ട്. കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച വിലനിർണയ ഷെഡ്യൂൾ അനുസരിച്ച് സ്വകാര്യ ആശുപത്രികളിൽ സ്പുട്നിക്കിൻറെ ഒരു ഡോസിന് 1,145 ഡോളർ വിലയാണ്. അപ്പോളോ ഹോസ്പിറ്റലും ഡോ. റെഡ്ഡീസ് ലബോറട്ടറിയും സ്പുട്നിക് വാക്സിൻറെ ആദ്യ ഘട്ട വിതരണം മേയ് 17ന് ഹൈദരാബാദിലും മേയ് 18ന് വിശാഖപട്ടണത്തും ആരംഭിച്ചിരുന്നു.
കോണ്ടിനെൻറൽ ഹൈദരാബാദിലെ ഹോസ്പിറ്റലുകളിലും വാക്സിൻ ലഭ്യമാണ്. രാജ്യത്ത് സ്പുട്നിക്കിൻറെ നിർമാണ‑വിതരണാവകാശം നേടിയിട്ടുള്ളത് ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ആണ്. ഡോ. റെഡ്ഡീസിന് വേണ്ടി കർണാടകയിലെ ശിൽപ ബയോളജിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്.ബി.പി.എൽ) എന്ന സ്ഥാപനമാണ് വാക്സിൻ നിർമ്മിക്കുന്നത്. അഞ്ചു കോടി ഡോസ് വാക്സിൻ വർഷത്തിനുള്ളിൽ ഉൽപാദിപ്പിക്കാനാണ് ശിൽപ ബയോളജിക്കൽസിൻറെ തീരുമാനം. അതേസമയം മേയ് 14ന് സ്പുട്നിക് വാക്സിൻറെ വിതരണം ഇന്ത്യയിൽ ആരംഭിച്ചിരുന്നു. വാക്സിൻറെ വാണിജ്യപരമായ വിതരണം ജൂണിൽ ആരംഭിക്കാനാണ് തീരുമാനം.
ENGLISH SUMMARY: Sputnik vaccine; Available in Delhi from June 15
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.