നഷ്ടം സഹിക്കാം, ചാരക്കേസിന് പിന്നിലാരാണെന്ന് കണ്ടെത്തണം: നമ്പി നാരായണന്

തിരുവനന്തപുരം: ചാരക്കേസ് പുനരന്വേഷിക്കണമെന്ന് നമ്പിനാരായണന്. കേസ് കെട്ടിച്ചമച്ചതാണെന്ന് സിബിഐ കണ്ടെത്തി. എന്നാല്‍ ആരാണ് അത് കെട്ടിച്ചമച്ചതെന്നു ഇതുവരെ കണ്ടെത്തിയിട്ടില്ല. ആരാണ് ഇതിനു പിന്നിലെന്നു കണ്ടെത്തണം. കേസുമായി ബന്ധപ്പെട്ട് തനിക്ക് ഇതുവരെ ഉണ്ടായിട്ടുള്ള എല്ലാ നഷ്ടങ്ങളും മറക്കാം. എന്നാല്‍ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് ശിക്ഷ ലഭിച്ചാല്‍ മാത്രമേ തനിക്ക് സംതൃപ്തിയുണ്ടാകൂ. ‘ഓര്‍മകളുടെ ഭ്രമണപഥം’ എന്ന അദ്ദേഹത്തിന്റെ ആത്മകഥയുടെ പ്രകാശന വേളയില്‍ സംസാരിക്കുകയായിരുന്നു നമ്പി നാരായണന്. പ്രസ്ക്ലബില്‍ നടന്ന ചടങ്ങില്‍ ശശിതരൂര്‍ എംപി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് എംജി രാധാകൃഷ്ണനു നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.