26 March 2024, Tuesday

Related news

October 27, 2023
June 26, 2023
March 10, 2023
February 4, 2023
November 9, 2022
July 23, 2022
June 7, 2022
March 7, 2022
March 7, 2022
March 6, 2022

അതിര്‍ത്തിയില്‍ പാകിസ്ഥാനുവേണ്ടി ചാരപ്പണി: ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍, വിവരങ്ങള്‍ കൈമാറിയത് വാട്സ്ആപ്പ് വഴി

Janayugom Webdesk
അഹമ്മദാബാദ്
October 26, 2021 10:04 pm

ഗുജറാത്തിലെ ഭുജ് ബറ്റാലിയനില്‍ വിന്യസിച്ചിരുന്ന അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥനെ പാകിസ്ഥാനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. ചാരപ്രവര്‍ത്തനം നടത്തി പാകിസ്ഥാന് രഹസ്യ വിവരങ്ങള്‍ വാട്ട്സ്ആപ്പ് വഴി കൈമാറിയതിന് മുഹമ്മദ് സജ്ജാദ് എന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. ഇയാൾ കൈമാറിയിരുന്ന വിവരങ്ങള്‍ക്ക് സഹോദരന്‍ വാജിദിന്റെയും സുഹൃത്തായ ഇഖ്ബാലിന്റെയും അക്കൗണ്ടുകളിലേക്കാണ് പാകിസ്ഥാനില്‍ നിന്ന് പണം എത്തിയിരുന്നത്. മുഹമ്മദ് സജ്ജാദിന്റെ പക്കല്‍ നിന്ന് രണ്ട് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.

രജൗരി ജില്ലയിലെ സരോല ഗ്രാമത്തില്‍ നിന്നുള്ളയാളാണ് അറസ്റ്റിലായ മുഹമ്മദ് സജ്ജാദ്. 2021 ജൂലായില്‍ ഭുജിലെ 74 ബിഎസ്എഫ് ബറ്റാലിയനില്‍ വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു ഇയാളെന്ന് എടിഎസ് പ്രസ്താവനയില്‍ പറഞ്ഞു. 2012ലാണ് സജ്ജാദ് ബിഎസ്എഫില്‍ കോണ്‍സ്റ്റബിളായി ചേര്‍ന്നത്.

തെറ്റായ ജനനത്തീയതി നല്‍കി സജ്ജാദ് ബിഎസ്എഫിനെ തെറ്റിദ്ധരിപ്പിച്ചതായും എടിഎസ് ഉദ്യോഗസ്ഥര്‍ പറയുന്നു. സജ്ജാദിന്റെ ആധാര്‍ കാര്‍ഡ് അനുസരിച്ച് 1992 ജനുവരി ഒന്നിനാണ് ജനനം. എന്നാല്‍ അയാളുടെ പാസ്‌പോര്‍ട്ട് വിശദാംശങ്ങളില്‍ ജനനത്തീയതി 1985 ജനുവരി 30 ആണ്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും എടിഎസ് വ്യക്തമാക്കി.

Eng­lish Sum­ma­ry: Spy­ing: BSF offi­cer arrested

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.