September 26, 2022 Monday

ഇത്‌ ചരിത്ര നിമിഷം, ഈ പെൺകരുത്ത്‌ ഇനി കോഴിക്കോടിന്റെ അഭിമാനം: അസിസ്റ്റന്റ്‌ കളക്ടറായി നിയമിതയായി ശ്രീധന്യ സുരേഷ്‌

Janayugom Webdesk
കോഴിക്കോ‌ട്
May 5, 2020 8:54 am

ആദിവാസി വിഭാ​ഗത്തില്‍ നിന്ന് ആദ്യമായി സിവില്‍ സര്‍വീസ് സ്വന്തമാക്കി ചരിത്രത്തിലിടം നേടിയ ശ്രീധന്യ സുരേഷ് ഇനി കോഴിക്കോടിന് സ്വന്തം. കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി നിയമിതയായ ശ്രീധന്യ ഉടന്‍ ചുമതലയേല്‍ക്കും. വയനാട്ടില്‍ പൊഴുതന ഇടിയം വയല്‍ സ്വദേശിയായ ശ്രീധന്യ പട്ടിക വര്‍ഗവിഭാഗത്തിലെ കുറിച്യ സമുദായാംഗമാണ്. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയാമ് ശ്രീധന്യചരിത്രവിജയം നേടിയത്. തരിയോട് നിര്‍മല ഹൈസ്‌കുളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശ്രീധന്യ കോഴിക്കോട് ദേവഗിരി കോളേജില്‍ നിന്ന് സുവോളജിയില്‍ ബിരുദമെടുത്തു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ശ്രീധന്യ സിവില്‍ സര്‍വ്വീസ് നേട്ടം.

Eng­lish Sum­ma­ry: Sree dhanya suresh first adi­vasi civ­il ser­vice hold­er appoint­ed as kozhikode assis­tant collector

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.