ശ്രീനാരായണഗുരു പ്രതിമ അനാച്ഛാദനം 21 ന്

Web Desk

തിരുവനന്തപുരം

Posted on September 18, 2020, 10:40 pm

ആധുനിക കേരളത്തിന്റെ ശില്പികളിൽ പ്രമുഖനായ ശ്രീനാരായണഗുരുവിന്റെ പ്രതിമ 21 ന് രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള ഒബ്‌സർവേറ്ററി ഹിൽസിൽ അനാച്ഛാദനം ചെയ്യും. മന്ത്രി എ കെ ബാലൻ അധ്യക്ഷനാകും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയാകും.

ഗുരുവിന്റെ ‘നമുക്ക് ജാതിയില്ല’ വിളംബരത്തിന്റെ നൂറാം വാർഷികത്തിന്റെ സ്മരണയ്ക്കായാണ് സംസ്ഥാന സർക്കാർ ശ്രീനാരായണഗുരു പ്രതിമ സ്ഥാപിക്കുന്നത്. കേരളീയ നവോത്ഥാനത്തിന് ഉജ്ജ്വലമായ തുടക്കം കുറിച്ച യുഗപ്രഭാവനായ ശ്രീനാരായണഗുരുവിനു ഉചിതമായ സ്മാരകം ഇതുവരെ തലസ്ഥാന നഗരിയിൽ ഇല്ലായിരുന്നു.
1.19 കോടി രൂപ ചെലവിൽ സാംസ്‌കാരിക വകുപ്പാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രശസ്ത ശില്പി ഉണ്ണി കാനായിയാണ് പ്രതിമ നിർമ്മിച്ചത്. ഒരു ഉദ്യാനവും ഇവിടെ ഒരുക്കും.

ENGLISH SUMMARY:Sree Narayana Guru stat­ue unveiled on the 21st
You may also like this video