Friday
19 Apr 2019

എഎംഎംഎയ്‌ക്കെതിരെ നടി ശ്രീദേവിക; സംവിധായകന്റെ മോശം പെരുമാറ്റം അറിയിച്ചിരുന്നുവെങ്കിലും നടപടിയെടുത്തില്ല

By: Web Desk | Saturday 20 October 2018 10:32 PM IST


Sridevika photo

അഭിനേതാക്കള്‍ നല്‍കിയ പരാതികളില്‍ പരിഹാരം കണ്ടുവെന്ന എഎംഎംഎയുടെ അവകാശവാദം തെറ്റാണെന്നും തനിക്ക് അനുഭവിക്കേണ്ടിവന്ന പ്രശ്‌നങ്ങളില്‍ അവര്‍ നടപടിയെടുത്തിരുന്നില്ലെന്നും നടി ശ്രീദേവിക പറഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷൂട്ടിങ്ങിനിടെ അനുഭവിക്കേണ്ടിവന്ന മോശപ്പെട്ട അനുഭവത്തിനെക്കുറിച്ചും പ്രതിഫലം നല്‍കാത്തതിനെക്കുറിച്ചും പരാതി നല്‍കിയിരുന്നവെങ്കിലും താരസംഘടന അതിന്മേല്‍ നടപടിയെടുത്തിരുന്നില്ലെന്നും ശ്രീദേവിക തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നു.


സംഘടനയിലെ അംഗങ്ങള്‍ക്ക് ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അഭിനേതാക്കളായ സിദ്ദിഖും കെ.പി. എ.സി. ലളിതയും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് തൊട്ടുപിറകെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് തനിക്ക് ഒരു സംവിധായകനില്‍ നിന്ന് നേരിടേണ്ടിവന്ന മോശപ്പെട്ട അനുഭവം സംഘടനയുടെ പ്രസിഡന്റ് മോഹന്‍ ലാലിന് ഒരു തുറന്ന കത്തിലൂടെ അറിയിച്ചത്.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു കത്ത് കിട്ടിയതായി സംഘടനാ ഭാരവാഹികള്‍ പറഞ്ഞില്ല. അതിന്മേല്‍ യാതൊരു നടപടിയും ഉണ്ടായതുമില്ല എന്ന് ശ്രീദേവിക കുറിപ്പില്‍ പറഞ്ഞു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം: 

12 വർഷം മുൻപ് ഒരു Director ടെ harrasment( knocking at the door in the middle of the night) സഹിക്കവയ്യാതെ അന്നത്തെ co-actor റെ ഞാൻ phone ചയ്ത് വിവരം അറിയിക്കുകയും തുടർന്ന് ഞാനും അമ്മയും hotel room അദ്ദേഹത്തിന്റെ floor ലേക്കു മാറി.
എന്തേ ഈ സംഭവം അന്നു പറഞ്ഞില്ലാ?
ആരോട് പരാതി പറയണം എന്ന് അറിയില്ല.അങ്ങിനെ പരാതി പറയാൻ പറ്റിയ organization ഏതാണ് അന്നുള്ളത്?
ചയ്ത film ന്റേ salary ചോദിചച്ചിട്ട് കിട്ടാതെ AMMA ൽ പരാതി ബോധിപ്പിച്ചു. “നമ്മളെല്ലാം ഒരു കുടുംബം പോലെ കഴിയുന്നവരല്ലെ? പരാതിയുമായി producer association ൽ complaint ചയ്‌താൽ പിന്നെ ആരും film-cast ചയ്യില്ല” അന്നത്തെ secretary യുടെ വാക്കുകളാണ് ഇത്.
പല projects ൽ നിന്നും ഞാൻ ഒഴിവാവാനും എന്നെ ഒഴിവാക്കപ്പെടാനും ഉള്ള main reason industry ൽ “adjust/compromise” ചെയ്യുന്നില്ല എന്നുള്ളതാണ്‌. പക്ഷേ നല്ലോരു ശതമാനം ആൾക്കാർ കലയേ സ്നേഹിക്കുന്നവരാണ്. അവര് കൂടി ഇപ്പോൾ സിനിമ ചെയ്യാൻ ബുദ്ധിമുട്ടുകയാണ്.
ആരെ കുറിച്ചാണ്, ആരോക്കയാണ് ഈ പറഞ്ഞ celebrities എന്നറിയാനാണ് media’s ഇഷ്ട്ടം. അതിലാണല്ലോ അവരുടെ TRP. എല്ലാത്തിനുമുപരി എന്തിനു വേണ്ടിയാണ് ഞാൻ ഇന്ന് ഇത് പറയുന്നത്? മേൽ പറഞ്ഞ ആരേയും ചൂണ്ടി കാണിച്ച് ഒരു scandal ഉണ്ടാക്കാനല്ല. അവർക്കും വീട്ടിൽ അമ്മ ,ഭാരൃ.. ഒക്കെ ഉണ്ടാവും. അവരേ എന്തിന് വേദനിപ്പിക്കുന്നു? എനിക്ക് നഷ്‌ടപ്പെടാൻ ഒന്നുമില്ല, പക്ഷേ industry ൽ സ്വന്തം സ്ഥാനവും മാനവും കളഞ്ഞ് വരും തലമുറക്കു വേണ്ടി പോരാടുന്ന ഓരോ WCC പ്രവർത്തകർക്ക് ഇത്രയും ചയ്യാമെന്കിൽ ഒന്നിലും പ്രത്യക്ഷമായി ഇടപെടാതത്ത ഞാൻ ഇതെന്കിലും സമൂഹത്തിനുവേണ്ടീ ചെയ്യണം എന്നു തോന്നി. വരും തലമുറക്ക് ആരേയും ഭയക്കാതെ work ചെയ്യാൻ പറ്റണം. ഈ industry ൽ സജീവമായി പ്രവർത്തിക്കുന്ന സ്ത്രിക്കോ പുരുഷനോ ഇതോന്നും വിളിച്ചു പറയാൻ സാധിക്കില്ല, boycott ചയ്ത് മാറ്റി നിർത്തും പ്രമുഖർ..
WCC യുടെ പോരാട്ടം വിജയിക്കട്ടെ.
ഇത് film industry യുടെ പ്രശ്നം മാത്രമല്ല. society യുടെ കാഴ്ച്ചപ്പാടിന്റേ പ്രശനമാണ്. വീട്ടിൽ വളർന്നു വരുന്ന മക്കളേ മറ്റുള്ളവരെ respect ചെയ്യാൻ പഠിപ്പിക്കണം. വസിക്കുന്ന വീട് നന്നാവണം സ്വന്തം നാട് നന്നാവാൻ. Cleansing should begin at home.

Related News